"> കോഴി കുമ്പളങ്ങ കറി | Malayali Kitchen
HomeRecipes കോഴി കുമ്പളങ്ങ കറി

കോഴി കുമ്പളങ്ങ കറി

Posted in : Recipes on by : Keerthi K J

ചേരുവകൾ

കോഴി- .500 ഗ്രാം
കുമ്പളങ്ങ- .500 ഗ്രാം
ഇഞ്ചി -വലിയ കഷണം
വെളുത്തുള്ളി -8 അല്ലി
പച്ചമുളക് – 3 എണ്ണം
സവോള -1 എണ്ണം
തക്കാളി -1 എണ്ണം
മഞ്ഞൾ പൊടി-1/4 ടീസ്പൂണ്‍
മല്ലിപൊടി-2 ടേബിൾ സ്പൂണ്‍
മുളക് പൊടി-1 ടേബിൾ സ്പൂണ്‍
കുരുമുളകുപൊടി – 1 ടേബിൾ സ്പൂണ്‍
ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്‍
പെരുംജീരകപ്പൊടി – 1 ടി സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്‍
കറിവേപ്പില-ആവശ്യത്തിനു
നാളികേരപ്പാൽ – 2 ടേബിൾ സ്പൂണ്‍

തയാറാക്കുന്നവിധം

ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവോള വഴറ്റുക. വഴന്നു കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും വേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.

പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. തക്കാളി ചേർത്ത് നല്ല പോലെ വഴറ്റുക. കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനു ശേഷം കോഴിയും ചേര്ക്കുക.. ആവശ്യത്തിനു ഉപ്പു ചേര്ക്കുക.

വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി കാരണം കോഴിയിൽ നിന്നും കുംബളങ്ങയിൽ നിന്നും ആവശ്യത്തിനു വെള്ളം ഇറങ്ങും. അടച്ചു വച്ച് വേവിക്കുക. വെന്തു കറി കുറുകിയതിനു ശേഷം നാളികേരപ്പാൽ ചേർത്ത് വാങ്ങുക.
NB ; വേണമെങ്കിൽ ചെറിയുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിൽ താളിച്ച്‌ ചേർക്കാം

Leave a Reply

Your email address will not be published. Required fields are marked *