"> ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് | Malayali Kitchen
HomeRecipes ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത്

ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത്

Posted in : Recipes on by : Keerthi K J

ചേരുവകൾ

ഉണക്ക കൊഞ്ച് – 100 ഗ്രാം
ചെറിയ ഉള്ളി – 10 എണ്ണം
ഉണക്ക മുളക് – 10 എണ്ണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില – അവശ്യത്തിന്

തയാറാക്കുന്നവിധം

ഒരു പാനില്‍ 5 ടീസ്പൂണ്‍ വെളിച്ചെണ്ണ എണ്ണ ഒഴിച്ച് തല പിച്ചി കഴുകി വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ ഇതില്‍ ഇട്ട് ചെറുതീയില്‍ വെച്ച് ഇളക്കുക. 15-20 മിനിട്ട് ഇളക്കിയിട്ട് ചെറിയ ഉള്ളി ചതച്ചതും പച്ചമുളകും ഇട്ട് ഇളക്കുക.

ഉളളി വാടുമ്പോള്‍ ഇതിലേക്ക് ഉണക്കമുളക് ചതച്ച് ഇടുക മുളക്കരിയുന്നതിന് മുമ്പ് കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *