6 January, 2021
പച്ചക്കായ മസാല

ചേരുവകൾ
പച്ചക്കായ – 2 എണ്ണം
മഞ്ഞൾപൊടി – 1 ടിസ്പൂൺ
മുളക്പൊടി – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂൺ
ഇഞ്ചി പേസ്റ്റ് – 2 ടേബിൾസ്പൂൺ
സവാള – 1 വലുത്
തക്കാളി – 1
മല്ലിപൊടി – 1ടിസ്പൂൺ
കട്ടിയായ പുള്ളിവെള്ളം – 2 ടിസ്പൂൺ
ഉലുവ – 1 നുള്ള്
പെരുജീരകം – 1 നുള്ള്
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം
പച്ചക്കായ തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിയുക…ശേഷം കുറച്ച് മഞ്ഞൾപൊടി, ആവശ്യത്തിന് മുളകുപൊടി, ഉപ്പ്, 2 ടിസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പുരട്ടിയതിന് ശേഷം പാനിൽ കുറച്ച് എണ്ണ ചുടാക്കി വറുക്കുക ( ഇങ്ങിനെ വറുത്തിട്ട് തിന്നുവാനും ടേസ്റ്റ് യാണ് )… അതിൽ കുറച്ച് വെള്ളം തളിച്ച് പാത്രം അടച്ചു ചെറിയ തീ യിൽ വേവിക്കുക…
വെറെ ഒരു പാനിൽ എണ്ണ ചൂടാക്കി ഉലുവ, പെരുജീരകം ഇട്ട് മൂപ്പിക്കുക… കറിവേപ്പില, ബാക്കിയുള്ള ഇഞ്ചി,വെളുത്തുളളി പേസ്റ്റും, സവാള അരിഞ്ഞതും ഇട്ട് വഴറ്റുക… തക്കാളി കഷ്ണങ്ങൾ ചേർക്കുക…യഥാക്രമം ബാക്കിയുള്ള മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, ഇട്ട് നന്നായി വഴറ്റുക…ആവശ്യത്തിന് ഉപ്പും, 1/2 കപ്പ് വെള്ളം ചേർത്ത് വേവിക്കുക… തക്കാളി ഒക്കെ വെന്ത് വെളളം കുറുകി വരുമ്പോൾ വറുത്ത കായയും, പുളളിവെളളവും ചേര്‍ത്ത് യോജിപ്പിച്ച് 2, 3 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക.