6 January, 2021
സ്വീറ്റ് കോൺ ചാട്ട്

ചേരുവകൾ
സ്വീറ്റ് കോൺ – 1 .5 റ്റീകപ്പ്
സവാള – 1
തക്കാളി -1
നാരങ്ങാനീരു -3/4 റ്റീസ്പൂൺ
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
ചാട്ട് മസാല -1 റ്റീസ്പൂൺ
ജീരകപൊടി -2 നുള്ള്
ഗരം മസാല – 2 നുള്ള്
മല്ലിയില അരിഞത്-2 റ്റീസ്പൂൺ
ഉപ്പ് -പാകത്തിനു
ബട്ടർ -1/2 റ്റീസ്പൂൺ
തയാറാക്കുന്നവിധം
സവാള,തക്കാളി ഇവ തീരെ ചെറുതായി അരിഞ് വക്കുക. പച്ച മാങ്ങ കിട്ടുമെങ്കിൽ അതും ചെറുതായി അരിഞ് എടുക്കാം.
സ്വീറ്റ് കോൺ വേവിച്ച് എടുക്കുക.ഒന്നില്ലെങ്കിൽ ആവി കയറ്റി വേവിച്ച് എടുക്കാം,അല്ലെങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് വേവിച്ച് എടുക്കാം
ഇനി സ്വീറ്റ് കോൺ, സവാള അരിഞത്,തക്കാളി,മല്ലിയില അരിഞത്, ബട്ടർ, ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക