6 January, 2021
കപ്പ മസാല കറി

ചേരുവകൾ
കപ്പ -750gm
തേങ്ങ -1.5 റ്റീകപ്പ്
വെള്ളുതുള്ളി അല്ലി -5
പച്ചമുളക് -2
സവാള -1
ചെറിയുള്ളി -4
കറിവേപ്പില -1 തണ്ട്
കുരുമുളക് മണി -8
മുളക്പൊടി -1 റ്റീസ്പൂൺ
മല്ലിപൊടി -2 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ, കടുക് – പാകത്തിനു
ഇഞ്ചി അരിഞത്-1/4 റ്റീസ്പൂൺ(നിർബന്ധമില്ല)
തയാറാക്കുന്നവിധം
കപ്പ ചെറിയ കഷണങ്ങളാക്കി ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് വേവിച്ച് വക്കുക. സവാള,പച്ചമുളക് ഇവ നീളത്തിൽ അരിയുക. പാൻ ചൂടാക്കി മല്ലിപൊടി,മുളക്പൊടി,ഗരം മസാല, വെള്ളുതുള്ളി, കുരുമുളക് മണി, 2 ചെറിയുള്ളി ഇവ ഒന്നിച്ച് ഇട്ട് ഒന്ന് ചൂടാക്കുക. പൊടികൾ കരിയാതെ പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.
ഇനി ഈ മൂപ്പിച്ച പൊടികൾ ,തേങ്ങ കൂടെ ചേർത് നന്നായി അരച്ച് എടുക്കുക. പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് സവാള,പച്ചമുളക്( ഇഞ്ചി),ഇവ ചേർത്ത് വഴറ്റുക വഴന്റ് ശെഷം മഞൾപൊടി, വേവിച്ച് വച്ച കപ്പ പാകത്തിനു ഉപ്പ്, ഇവ ചേർത്ത് വീണ്ടും വഴറ്റുക
ഒന്ന് വഴന്റ ശെഷം അരപ്പ് കൂടെ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് 5 മിനുറ്റ് വേവിക്കുക. ശെഷം അടപ്പ് തുറന്ന് കറി കുറച്ച് കുറുകിയ ശെഷം തീ ഓഫ് ചെയ്യാം
പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില, 2 ചെറിയുള്ളിക( വറ്റൽ മുളക്),ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.( എണ്ണ കുറക്കണ്ടവർക്ക് കടുക് ആദ്യം സവാള വഴറ്റുമ്പോൾ തന്നെ പൊട്ടിക്കാവുന്നതാണു,ഈ സ്റ്റെപ്പ് ഒഴിവാക്കാം)
ഇനി വറുത്തരച്ച്, പാനിൽ തേങ്ങ ചുവക്കെ വറക്കുക,തേങ്ങ മുക്കാൽ വറവ് ആകുമ്പോൾ പൊടികളും,വെള്ളുതുള്ളിയും,കുരുമുളക് ഇവ കൂടെ ചേർത്ത് മൂപ്പിച്ച് ,അരച്ച് എടുത്ത് നേരത്തെ പറഞ്ഞ പോലെ കറി ഉണ്ടാക്കാം.
വളരെ രുചികരമായ ഒരു കറിയാണിത്..എന്റെ വീട്ടിൽ ഇതിനു പറയുന്നെ കപ്പ മട്ടൺ എന്നാണു, എന്താണു അങ്ങനെ വിളിക്കുന്നെന്ന് അറിയില്ല, ചിലപ്പൊ മട്ടൺ കറിയുടെ രുചി ആയിരിക്കാം ഇതിനു അതുകൊണ്ട് ആവാം.
ഇത് പുട്ട്, ബ്രെഡ്, ഇഡലി,ദോശ,ഉപ്പ്മാവ് എന്നിവക്കാണു ബെസ്റ്റ് കോമ്പിനെഷൻ, കൂടാതെ ചപ്പാത്തി, ഗോതമ്പ് ദോശ, അപ്പം,ഇടിയപ്പം എന്നിവക്കും നല്ല സൈഡ് ഡിഷ് ആണു.