"> ചീര – മുട്ട തോരൻ | Malayali Kitchen
HomeRecipes ചീര – മുട്ട തോരൻ

ചീര – മുട്ട തോരൻ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ചീരയില അരിഞത്- 2 കപ്പ്( ചുവപ്പും ,പച്ചയും എടുക്കാം, ഞാൻ 2 ഉം ഒരൊ കപ്പ് വീതം എടുത്തു)
മുട്ട -1
തേങ്ങ -3/4 റ്റീകപ്പ്
ചെറിയുള്ളി – 4
പച്ചമുളക് -3
സവാള -1( നിർബന്ധമില്ല)
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക്- പാകത്തിനു
കറിവേപ്പില -1 തണ്ട്
വറ്റൽ മുളക് -1( നിർബന്ധമില്ല)

തയാറാക്കുന്നവിധം

ചീര ,സവാള ,1 പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക. മുട്ട പൊട്ടിച്ച് കുരുമുളക് പൊടി ,ലെശം ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് വക്കുക.

തേങ്ങ+ ചെറിയുള്ളി+ 2 പച്ചമുളക്+1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് വക്കുക.ഇല്ലെങ്കിൽ ഇവയെല്ലാം കൂടി കൈ കൊണ്ട് നന്നായി ഞെരുടി മിക്സ് ചെയ്ത് വക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളക്,കറിവേപ്പില ഇവ ചേർത്ത് വഴറ്റുക

ശെഷം സവാള,പച്ചമുളക് ചേർത്ത് വഴറ്റി, വഴന്റ് വരുമ്പോൾ ചീര അരിഞത് ചേർത്ത് വഴറ്റുക.മഞൾപൊടി കൂടെ ചേർക്കുക. ചീര വഴന്റ് വാടി വരുമ്പോൾ മുട്ട ചെർത് ഇളക്കുക

മുട്ട,ചീരയും മുക്കാൽ വേവ് ആകുമ്പോൾ തേങ്ങാ കൂട്ട് ചെർത്ത് പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് വേവിച്ച് ,അടപ്പ് തുറന്ന് ഇളക്കി ചിക്കി തോർത്തി എടുക്കുക. നല്ല അടിപൊളി ചീര മുട്ട തോരൻ തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *