"> കൂൺ തോരൻ | Malayali Kitchen
HomeRecipes കൂൺ തോരൻ

കൂൺ തോരൻ

Posted in : Recipes on by : Keerthi K J

ചേരുവകൾ

കൂൺ -250gm
സവാള – 1
പച്ചമുളക് -3
ചെറിയുള്ളി -5
തേങ്ങ -3/4 റ്റീകപ്പ്
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1/4 റ്റീസ്പൂൺ
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ (കുരുമുളക് പൊടി, മല്ലി പൊടി,ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്താൽ കൂൺ ഒരു ഇറച്ചി കൂട്ട് വക്കുന്ന പൊലെ ഉണ്ടാക്കുന്ന ഒന്നായതു കൊണ്ട് സ്വാദ് കൂടും.വേണ്ടെങ്കിൽ അവ ഒഴിവാക്കാം)
ഗരം മസാല -1/4 റ്റീസ്പൂൺ
കറിവേപ്പില -2 തണ്ട്

തയാറാക്കുന്നവിധം

തേങ്ങ+ ചെറിയുള്ളി+ ഗരം മസാല ഇവ ഒന്ന് ചെറുതായി ചതച്ച് വക്കുക. കൂൺ ,സവാള,പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക. പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,1 തണ്ട് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

ശെഷം ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക്,ഇഞ്ചി- വെള്ളുതുള്ളി അരിഞത് ഇവ ചേർത് വഴറ്റുക. വഴന്റ് കഴിഞ്ഞ് കൂൺ ചേർത്ത് ഇളക്കുക.ശെഷം മഞൾ പൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക.വെള്ളം ചേർക്കെണ്ട,കൂണിൽ നിന്ന് വെള്ളം ഇറങ്ങി വെന്തൊളും.

കൂൺ ഒരു മുക്കാൽ വേവ് ആകുമ്പോൾ ചതച്ച് വച്ച തേങ്ങാകൂട്ട് ചേർത്ത് ഇളക്കി വീണ്ടും അടച്ച് വച്ച് വേവിക്കുക

പിന്നീട് മൂടി തുറന്ന് ഇളക്കി തോർത്തി എടുത്ത് തീ ഓഫ് ചെയ്യാം.മെലെ 1 തണ്ട് കറിവേപ്പില കൂടെ വിതറാം. സ്വാദിഷ്ടമായ കൂൺ തോരൻ തയ്യാർ.ചൂടൊടെ ചോറ്,ചപ്പാത്തി എന്നിവക്ക് എല്ലാം ഒപ്പം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *