"> വെജിറ്റബിൾ സ്റ്റ്യൂ | Malayali Kitchen
HomeRecipes വെജിറ്റബിൾ സ്റ്റ്യൂ

വെജിറ്റബിൾ സ്റ്റ്യൂ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ഉരുളകിഴങ്ങ് -2
ക്യാരറ്റ് -1
ബീൻസ് -4
ഗ്രീൻപീസ് ഫ്രോസൻ (നിർബന്ധമില്ല)-1/2 റ്റീകപ്പ്
ഇഞ്ചി അരിഞത്-1.5 റ്റീസ്പൂൺ
വെള്ളുതുള്ളി അരിഞത്- 1 റ്റീസ്പൂൺ(,വെള്ളുതുള്ളി വേണ്ടെങ്കിൽ ഒഴിവാക്കാം ,ചിലരു സ്റ്റ്യൂവിനു ഇത് ചേർക്കാറില്ല) കോളീ ഫ്ലവറും ചേർക്കാവുന്നതാണു
പച്ചമുളക് -4
സവാള -1
കറിവേപ്പില -2 തണ്ട്
കറുവപട്ട -2 കഷണം
ഗ്രാമ്പൂ -2
ഏലക്ക -2
പെരുംജീരകം -1 നുള്ള്
തേങ്ങയുടെ രണ്ടാം പാൽ -2റ്റീകപ്പ്
ഒന്നാം പാൽ -3/4 റ്റീകപ്പ്
ഉപ്പ്, എണ്ണ – പാകത്തിനു

തയാറാക്കുന്നവിധം

കുക്കർ അടുപ്പത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപട്ട, ഏലക്കാ, ഗ്രാമ്പൂ,പെരുംജീരകം ഇവ ചേർത്ത് മൂപ്പിക്കുക

ശെഷം സവാള അരിഞത്, പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക. വഴന്റ ശെഷം ഉരുളകിഴങ്ങ്, ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ്, ( കോളിഫ്ലവർ ഉണ്ടെങ്കിൽ അതും ചേർക്കാം) ഇവയും പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക.

ശെഷം തേങ്ങയുടെ 2 ആം പാലും ചേർത്ത് ഇളക്കി കുക്കർ അടച്ച് 2-3 വിസ്സിൽ വരുന്ന വരെ വേവിക്കുക.ഒന്ന് കുറുകി ഇരിക്കണം.

പിന്നീട് കുക്കർ തുറന്ന് ഒന്നാം പാൽ ചേർത്ത് ഇളക്കി ഒന്ന് ചൂടായ ശെഷം തീ ഓഫ് ചെയ്ത് എണ്ണ ,കറിവേപ്പില ഇവ കൂടെ മേലെ തൂകി ഇളക്കി ഉപയോഗിക്കാം. വെജിറ്റബിൾ സ്റ്റ്യൂ തയ്യാർ. ചപ്പാത്തി,പൂരി,ഇടിയപ്പം,അപ്പം ബ്രെഡ് ,ദോശ,എന്നിവക്ക് എല്ലാം നല്ലൊരു കോമ്പിനേഷൻ ആണു ഇത്.

Leave a Reply

Your email address will not be published. Required fields are marked *