7 January, 2021
വറുത്തരച്ച ഉരുളകിഴങ്ങ് കറി

ചേരുവകൾ
ഉരുളകിഴങ്ങ് -3 ( മീഡിയം വലുപ്പം)
സവാള -1
പച്ചമുളക് -2(നെടുകെ കീറിയത്)
ഇഞ്ചി അരിഞത് -3/4റ്റീസ്പൂൺ
വെള്ളുതുള്ളി അരിഞത് -3/4 റ്റീസ്പൂൺ
തേങ്ങ -1.5റ്റീകപ്പ്
വറ്റൽ മുളക് -2
ചെറിയുള്ളി -5
കറിവേപ്പില -2 തണ്ട്
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മല്ലിപൊടി -1 റ്റീസ്പൂൺ
ഗരം മസാല / മീറ്റ് മസാല -1/4- 1/2 റ്റീസ്പൂൺ
ഉപ്പ്, എണ്ണ,കടുക് -പാകത്തിനു
തയാറാക്കുന്നവിധം
ഉരുളകിഴങ്ങ് ചെറിയ ചതുര കഷണങ്ങളായി മുറിക്കുക.സവാള നീളതിലൊ, ചതുരതിലൊ മുറിച്ച് വക്കുക.പച്ചമുളക് നീളതിൽ കീറി വക്കുക.
തേങ്ങ + വറ്റൽ മുളക്+3 ചെറിയുള്ളി + 1 തണ്ട് കറിവേപ്പില ഇവ നല്ല ചുവക്കെ വറുത്ത് ,ചൂടാറിയ ശെഷം നന്നായി അരച്ച് എടുക്കുക.( മുളക് പൊടി, മല്ലിപൊടി ഇവയും ഇതിന്റെ കൂട്ടത്തിൽ ചേർത്ത് മൂപ്പിക്കാവുന്നതാണു)
പാൻ അടുപ്പിൽ വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക്,ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത് വഴറ്റുക.വഴന്റ് കഴിയുമ്പോൾ ഉരുളകിഴങ്ങ് ചേർത്ത് വഴറ്റുക.(എണ്ണ കുറവു മതിയെങ്കിൽ വഴറ്റൽ ഒഴിവാക്കി ഇവ യെല്ലാം പൊടികളും ,കുറച്ച് വെള്ളവും ചേർത്ത് വേവിച്ചാൽ മതി ആകും)
ശെഷം മഞ്ഞൾപൊടി,മുളക്പൊടി,മല്ലി പൊടി,പാകത്തിനു ഉപ്പ് ഇവ ചേർത് നന്നായി ഇളക്കി വഴറ്റുക. വഴന്റ ശെഷം വളരെ കുറച്ച് വെള്ളം ചെർത്ത് അടച്ച് വച്ച് വേവിക്കുക.(,പുളി വേണമെങ്കിൽ ഒരു തക്കാളി ചേർക്കാവുന്നതാണു)
ഉരുളകിഴങ്ങ് വെന്തു വരുമ്പോൾ അരപ്പ് കൂടെ ചേർത്ത് നന്നായി ഇളക്കി,ഗരംമസാല / മീറ്റ് മസാല കൂടെ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് ,നന്നായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം
പാനിൽ എണ്ണ ചൂടാക്കി,കടുക്, 2 ചെറിയുള്ളി,1 തണ്ട് കറിവേപ്പില , വറ്റൽ മുളക് (നിർബന്ധമില്ല) ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം. രുചികരമായ ഉരുളകിഴങ്ങ് കറി തയ്യാർ.