"> ബീറ്റ്ട്രൂട്ട് പച്ചടി | Malayali Kitchen
HomeRecipes ബീറ്റ്ട്രൂട്ട് പച്ചടി

ബീറ്റ്ട്രൂട്ട് പച്ചടി

Posted in : Recipes on by : Keerthi K J

ചേരുവകൾ

ബീറ്റ്ട്രൂട്ട് -1 ( മീഡിയം വലുപ്പം)
പച്ചമുളക് -3
തേങ്ങ -1.5 റ്റീകപ്പ്( ഇത്രെം വേണ്ടെങ്കിൽ അളവു കുറച്ച് കുറക്കാം)
ജീരകം -1 നുള്ള്
ചെറിയുള്ളി -3( നിർബന്ധമില്ല)
കറിവേപ്പില -2 തണ്ട്
ഉപ്പ്,എണ്ണ,കടുക് – പാകത്തിനു
വറ്റൽ മുളക് -2
തൈരു -1 റ്റീകപ്പ്

തയാറാക്കുന്നവിധം

ബീറ്റ്ട്രൂട്ട് ചെറുതായി ചീകി വക്കുക. തേങ്ങ,ജീരകം, പച്ചമുളക് ഇവ നന്നായി അരച്ച് എടുക്കുക. പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി അരിഞത് ചേർത് വഴറ്റുക.

ശെഷം ബീറ്റ്ട്രൂട്ട് ചേർത്ത് വഴറ്റുക. പാകത്തിനു ഉപ്പ് കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കുക. നന്നായി വഴന്റ് വരുമ്പോൾ അരപ്പ് കൂടെ ചേർത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് അരപ്പൊന്നു ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്ത് തൈരു ചേർത്ത് ഇളക്കാം

പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഇനി തേങ്ങ ഇല്ലാതെ അതു ഒഴിവാക്കി ബീറ്റ്ട്രൂട്ട് ,പച്ചമുളക് ഇവ മൂപ്പിച്ച് തൈരു ചേർത്ത് ഇളക്കി,കടുകും താളിച്ചും ഉപയൊഗിക്കാവുന്നതാണു. രുചികരമായ ബീറ്റ്ട്രൂട്ട് പച്ചടി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *