"> ബീട്രൂട്ട് ഇല തോരൻ | Malayali Kitchen
HomeRecipes ബീട്രൂട്ട് ഇല തോരൻ

ബീട്രൂട്ട് ഇല തോരൻ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ബീട്രൂട്ട് ഇല -1 കെട്ട്
സവോള -1/2 (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (നെടുകെ കീറിയത്)
വെളുത്തുള്ളി – 3 അല്ലി (നെടുകെ 3-4 കഷണങ്ങൾ ആക്കിയത് )
കടുക് -1/2 ടീസ്പൂണ്‍
മഞ്ഞൾ പൊടി -1 നുള്ള്
നാളികേരം ചിരണ്ടിയത് -1/2 കപ്പ്‌
ജീരകം – 2 നുള്ള്
വെളിച്ചെണ്ണ -1 ടേബിൾസ്പൂണ്‍

തയാർക്കുന്നവിധം

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിച്ച് പച്ചമുളക് വെളുത്തുള്ളി സവോള എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ബീട്രൂട്ട് ഇല ചേർത്ത് ഇളക്കികൊണ്ടിരിക്കുക

ഇലയിൽനിന്നും വെള്ളം പൂർണ്ണമായും വറ്റി വരുന്നത് വരെ വേവിക്കുക. ശേഷം നാളികേരം മഞ്ഞൾപൊടി ജീരകം എന്നിവ നല്ലപോലെ തിരുമ്മി ചേർത്ത് 1 മിനിറ്റ് കൂടി വേവിക്കുക. രുചികരമായ ബീട്രൂട്ട് തോരൻ റെഡി.

Leave a Reply

Your email address will not be published. Required fields are marked *