8 January, 2021
തക്കാളി കറി

തക്കാളി -3
ചെറിയുള്ളി -10-12 ( സവാള യും എടുക്കാം)
ചേരുവകൾ
പച്ചമുളക് -4 എണ്ണം
തേങ്ങ – 1.5 -2 റ്റീകപ്പ് ( ഞാൻ കുറച്ച് കുറുകിയ പരുവത്തിലാണു ഉണ്ടാക്കിയെ ,തേങ്ങ ഇത്രെം വേണ്ടെങ്കിൽ 1 റ്റീകപ്പ് ആക്കാം)
ജീരകം -1 നുള്ള്
മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി-1/2 റ്റീസ്പൂൺ
ഉലുവാപൊടി-2 നുള്ള്
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
വറ്റൽ മുളക്-2
കറിവേപ്പില-2 തണ്ട്
തയാറാക്കുന്നവിധം
തേങ്ങാ ,ജീരകം,2 പച്ചമുളക്, 2 നുള്ള് മഞൾ പൊടി ,2 ചെറിയുള്ളി ഇവ നന്നായി അരച്ച് എടുക്കുക.(,ചിലരു വെള്ളുതുള്ളി ചേർക്കാറുണ്ട് അരപ്പിൽ ,താല്പര്യമുള്ളവർക്ക് 3 അല്ലി വെള്ളുതുള്ളി കൂടി ചേർക്കാം,ഞാൻ ചേർതിട്ട് ഇല്ല). തക്കാളി ,ചെറിയുള്ളി( സവാള) ചെറുതായി അരിഞ്ഞ് വക്കുക,2 പച്ചമുളക് നീളത്തിൽ കീറി വക്കുക.
പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് തക്കാളി ,ചെറിയുള്ളി( സവാള), പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. കുറച്ച് വഴന്റ് വരുമ്പോൾ മഞൾപൊടി, മുളക് പൊടി കൂടി ചേർത് വഴറ്റുക.
അരപ്പ് കുറച്ച് വെള്ളം ചേർത് കലക്കി വക്കുക. തക്കാളി നന്നായി വഴന്റ് കഴിയുമ്പോൾ കലക്കി വച്ച അരപ്പ്, പാകത്തിനു ഉപ്പ് ഇവ ചേർത് നന്നായി ഇളക്കി അടച്ച് വച്ച് തിളച്ച ശെഷം തീ ഓഫ് ചെയ്യാം.
പാനിൽ എണ്ണ( വെള്ളിച്ചെണ്ണയാണു ബെസ്റ്റ്)ചൂടാക്കി കടുക്, 2 ചെറിയുള്ളി വറ്റൽമുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർക്കാം
ഉലുവാപൊടി കൂടെ മെലെ തൂകാം.കടുക് വറുക്കുമ്പോൾ കുറച്ച് ഉലുവാ വേണെങ്കിൽ ചേർക്കാവുന്നതാണു.
ഇങ്ങനെ അല്ലാതെ ,തക്കാളി വഴറ്റാതെ ,തക്കാളീം.,ഉള്ളീം, പൊടികളും കുറച്ച് വെള്ളവും ചേർത്ത് അരപ്പും ചേർത് വേവിച്ച് ,അവസാനം കടുക് വറക്കാതെ പച്ചവെള്ളിച്ചെണ്ണ, കറിവെപ്പില ,ഉലുവാപൊടി ഇവ മെലെ തൂകിയും ഉണ്ടാക്കാവുന്നതാണു.ഇതു കുറച്ച് കൂടി എളുപ്പമുള്ള രീതിയാണു.
മുരിങ്ങക്കാ,പച്ചചെമ്മീൻ, ഉണക്കചെമ്മീൻ, പടവലങ്ങ, പീച്ചിങ്ങ, വെള്ളരിക്ക,കുമ്പളങ്ങ, തുടങിയവയും ഇങ്ങനെ കറി വക്കാവുന്നതും ആണു, ഇതെ കറിയിൽ തക്കാളിയുടെ കൂടെ ചേർക്കാവുന്നതും ആണു. സ്വാദിഷ്ടമായ തക്കാളി കറി തയ്യാർ.