8 January, 2021
കോവയ്ക അച്ചാര്

ചേരുവകൾ
കോവക്ക. – 12 എണ്ണം
വെള്ളുതുള്ളി – 4 -5അല്ലി
പച്ചമുളക് -2
മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി-1.5 റ്റീസ്പൂൺ
കായപൊടി -4 നുള്ള്
ഉലുവാപൊടി -4 നുള്ള്
ഉലുവാ -2 നുള്ള്
കടുക് ,ഉപ്പ്,എണ്ണ ( നല്ലെണ്ണ ആണു നല്ലത്)- പാകത്തിനു
വിനാഗിരി-3-4 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
തയാറാക്കുന്നവിധം
കോവക്കാ കഴുകി തുടച്ച് നെടുകെ മുറിച്ച് ചെറിയ കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ്,കുറച്ച് ഉപ്പ് പുരട്ടി വക്കുക.
പാനിൽ എണ്ണ ചൂടാക്കി ഉപ്പ് പുരട്ടി വച്ച കോവക്കാ ഇട്ട് മൂപ്പിക്കുക.കോവക്കാ മൂത്ത് നിറം മാറുന്ന വരെ മൂപ്പിച്ച് എടുത്ത് മാറ്റി വക്കുക.( ഇങ്ങനെ അല്ലെങ്കിൽ കോവക്കാ അപ്പ ചെമ്പിൽ വച്ച് ആവി കേറ്റി എടുതാലും മതി, അതു കുറച്ച് കൂടി ഹെൽതി മെതെഡ് ആണു)
ശെഷം കോവക്കാ മൂപ്പിച്ച എണ്ണയിലെക്ക് തന്നെ കടുക്, ഉലുവാ ,കറിവേപ്പില ഇവ മൂപ്പിക്കുക.വെള്ളുതുള്ളി, പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കൂടി ചേർത്ത് ഇളക്കി മൂപ്പിക്കുക
ശെഷം മഞ്ഞൾപൊടി, ഉലുവാപൊടി,മുളക് പൊടി, കായപൊടി എന്നിവ കൂടി ചേർത്ത് ഇളക്കി കരിയാതെ മൂപ്പിക്കുക.ഇതിലെക്ക് കോവക്ക കൂടി ചേർത് ,പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യൊജിപ്പിക്കുക. 4-5 റ്റീസ്പൂൺ തിളച്ച വെള്ളം ചെർത്ത് ഇളക്കി വേവിക്കുക. വെള്ളം ചാറു കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചെർക്കാം.
വെള്ളം കുറച്ച് വലിഞ്ഞ് എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്ത് വിനാഗിരി കൂടി ചേർത്ത് ഇളക്കി യൊജിപ്പിച്ച് എടുക്കുക.
ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.കുപ്പിയുടെ മെലെ കുറച്ച് നല്ലെണ്ണ കൂടി ഒഴിക്കാം. 2-3 ദിവസം വച്ച ശെഷം ഉപയൊഗിക്കുന്നതായിരിക്കും കൂടുതൽ രുചികരം. കോവക്കാ അച്ചാർ തയ്യാർ.