"> ദാല്‍ പാലക് | Malayali Kitchen
HomeRecipes ദാല്‍ പാലക്

ദാല്‍ പാലക്

Posted in : Recipes on by : Keerthi K J

ചേരുവകൾ

പാലക് -1 കെട്ട്
സവോള -1 ചെറുത്
തക്കാളി -1 ചെറുത്
പച്ച മുളക് -2 എണ്ണം
വെളുത്തുള്ളി -4 അല്ലി
ഇഞ്ചി -1 കഷണം
മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
ജീരകം -1/2 ടീസ്പൂണ്‍
പാൽ -1/2 കപ്പ്‌
വെണ്ണ- 2 ടേബിൾ സ്പൂണ്‍
മല്ലിയില- ആവശ്യത്തിന്
ചുവന്ന പരിപ്പ് -1 കപ്പ്‌

തയാർക്കുന്നവിധം

പാലക് നല്ലപോലെ വൃത്തിയാക്കിയതിനു ശേഷം ചെറുതായി അരിഞ്ഞു വെക്കുക. പരിപ്പ് കഴുകി നല്ല പോലെ വേവിക്കുക. സവോള ,തക്കാളി ചെറുതായി അരിയുക. പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചെറുതായി അരിഞ്ഞു വെക്കുക

വേവിച്ച പരിപ്പിലോട്ട് പാലക് ചേർത്തതിനു ശേഷം ഒന്ന് കൂടി വേവിക്കുക. പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് ജീരകം ചേർക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി ചേർക്കുക ചെറുതായി കളർ മാറി വരുമ്പോൾ പച്ചമുളക് സവോള ചേർത്ത് വഴറ്റുക

അതിനു ശേഷം മഞ്ഞൾ പൊടി മിക്സ്‌ ചെയ്യുക അരിഞ്ഞു വെച്ച തക്കാളി ചേർത്ത് വഴറ്റുക അതിലോട്ടു വേവിച്ചു വെച്ച പരിപ്പ് ചേർക്കുക

ഉപ്പ് ആവശ്യത്തിനു ചേർക്കുക നല്ല പോലെ തിളച്ചു വന്നാൽ പാലും വെണ്ണയും ചേർക്കുക മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ചപ്പാത്തി,നാൻ,റൊട്ടി എന്നിവയോടൊപ്പം കഴിക്കാൻ പറ്റിയ ഒരു നല്ല കറി ആണ് .

Leave a Reply

Your email address will not be published. Required fields are marked *