8 January, 2021
ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി

ചേരുവകൾ
ഉരുളകിഴങ്ങ് -4
വെള്ളുതുള്ളി -5-6 അല്ലി
ചെറിയുള്ളി -12 (സവാള -1)
മഞൾ പൊടി -1/4,റ്റീസ്പൂൺ
മുളക് പൊടി -2 റ്റീസ്പൂൺ (വറ്റൽ മുളക് ചതച്ചത്- 2 റ്റീസ്പൂൺ)
ഉപ്പ്, എണ്ണ ,കടുക് -പാകത്തിനു
കറിവേപ്പില -1 തണ്ട്
തയാറാക്കുന്നവിധം
ഉരുളകിഴങ്ങ് മഞ്ഞൾ പൊടി, ഉപ്പ് ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് എടുക്കുക.വെള്ളം ഒട്ടും കൂടരുത്, ഉരുളകിഴങ്ങ് വെന്ത് പായസം ആക്കല്ലെന്നു,OK .മെഴുകുപുരട്ടി ക്ക് ഒക്കെ ഒന്നിനു ഒന്നു തൊടാതെ രീതിയിൽ കഷണങ്ങൾ ഇരിക്കണം ,അതാണു സ്വാദ്
ചെറിയുള്ളി, വെള്ളുതുള്ളി ഇവ ഒന്ന് ചെറുതായി ചതച്ച് എടുക്കുക.(സവാള യാണെങ്കിൽ നീളതിൽ അരിഞ്ഞ് എടുക്കുക.)ചെറിയുള്ളിയും വെള്ളുതുള്ളിയും അരിഞും ചേർക്കാം
പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ചതച്ച് വച്ച് ഉള്ളി ,വെള്ളുതുള്ളി കൂട്ട് ചേർത് ഇളക്കി പച്ചമണം മാറും വരെ വഴറ്റുക.
ശെഷം മുളക്പൊടി( വറ്റൽ മുളക് ചതച്ചത്)ചേർത് ഇളക്കി വേവിച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്,പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച് 2 മിനുറ്റ് അടച്ച് വച്ച് വേവിക്കുക. ശെഷം അടപ്പ് തുറന്ന് ഇളക്കി ഉലർത്തി എടുക്കാം. സ്വാദിഷ്ടമായ ഉരുളകിഴങ്ങ് മെഴുകുപുരട്ടി തയ്യാർ.
ഇനി ഇങ്ങനെ അല്ലാതെ ഉരുളകിഴങ്ങ് വേറെ വേവിക്കാതെ, ഉള്ളിയും,വെള്ളുതുള്ളി യും മൂപ്പിച്ച് അതിലെക്ക് ഉരുളകിഴങ്ങ് ,പൊടികൾ ഉപ്പ് ഇവയും ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് എടുക്കാം.വെന്ത ശെഷം കുറച്ച് എണ്ണ കൂടി ഒഴിച്ച് ഇളക്കി മൊരീച്ച് എടുക്കാം.