8 January, 2021
ഉള്ളി കറി

ചേരുവകൾ
സവാള -4( മീഡിയം വലുപ്പം)
പച്ചമുളക് -3-4
കറിവേപ്പില-2 തണ്ട്
മഞൾപൊടി -1/2 റ്റീസ്പൂൺ
മുളക്പൊടി -1.5 റ്റീസ്പൂൺ
മല്ലിപൊടി -1.5 റ്റീസ്പൂൺ
ഉലുവാപൊടി -2 നുള്ള്
വാളൻ പുളി – നെല്ലിക്കാ വലുപ്പം 2 റ്റീകപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് വക്കുക.
തയാറാക്കുന്നവിധം
പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,കറിവേപ്പില ഇവ മൂപ്പിക്കുക. ശെഷം ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർത്ത് ഇളക്കുക.കുറച്ച് ഉപ്പും കൂടെ ചേർക്കുക.
സവാള നന്നായി വഴന്റ്,ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ഒരൊന്നായി ചേർത്ത് ഇളക്കി വഴറ്റുക,കുറച്ച് എണ്ണ കൂടി ഇപ്പൊൾ ചേർക്കാം
പൊടികൾ എല്ലാം നന്നായി വഴന്റ് ബ്രൗൺ നിറം ആകുമ്പോൾ പുളി വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക
നന്നായി തിളച്ച് എണ്ണ നന്നായി തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.കുറച്ച് കുറുകി ഇരിക്കുന്നതാണു പരുവം. ഇനി കുറുകിയില്ലെലും സാരില്ല,രുചി കുറയില്ല. അപ്പൊ രുചികരമായ ഉള്ളി കറി തയ്യാർ.