9 January, 2021
ചോക്ലെറ്റ് കോക്കനട്ട് ദോശ

ചേരുവകൾ
ദോശ മാവ് – പാകത്തിനു
ചോക്ലെറ്റ് ഉരുക്കിയത് – 5 റ്റീസ്പൂൺ
തേങ്ങ ചിരകിയത് -5 റ്റീസ്പൂൺ
റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂൺ
ചെറി -5
തയാറാക്കുന്നവിധം
ചോക്ലെറ്റ് ഉരുക്കിയതിൽ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ദോശ തവയിൽ മാവു ഒഴിച്ച് കുറച്ച് വലുപ്പത്തിൽ കനം കുറച്ച് പരത്തുക.മറിച്ച് ഇടാതെ തന്നെ വേവിച്ച് എടുക്കാൻ പറ്റിയാൽ നല്ലത്.
ദോശ വെന്തു വരുമ്പോൾ ചോക്ലെറ്റ് മിക്സ് മേലെ തൂകി നന്നായി സ്പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കൻഡ് ശെഷം ദോശ സെർവ് ചെയ്യാം. അടിപൊളി ഒരു ചോക്ലെറ്റ് ദോശ തയ്യാർ.