9 January, 2021
ചക്ക അട

ചേരുവകൾ
അരിപൊടി – 1.5 കപ്പ്
നന്നായി പഴുത്ത ചക്ക ചുള കുരുകളഞത് – 2 കപ്പ്( കൂടുതൽ വേണെൽ എടുക്കാം)
ശർക്കര -1 കപ്പ് ( ചക്കയുടെ മധുരം അനുസരിച്ച് കൂട്ടുകയൊ,കുറക്കുകയൊ ചെയ്യാം)
ഏലക്കാപൊടി -1 റ്റീസ്പൂൺ
ജീരകപൊടി -1/4 റ്റീസ്പൂൺ ( optional)
നെയ്യ് – 2 റ്റീസ്പൂൺ (optional)
തയാറാക്കുന്നവിധം
ശർക്കര ഉരുക്കി പാനിയാക്കി എടുക്കാം,അല്ലെങ്കിൽ പൊടിച്ച് എടുതാൽ മതിയാകും. ചക്ക വരിക്ക ചക്കയൊ, കൂഴ ചക്കയൊ എടുക്കാം.ചെറുതായി അരിഞ് എടുക്കാം.അല്ലെങ്കിൽ കൈ കൊണ്ട് നന്നായി ഞെരുടി ഉടച്ച് എടുക്കാം.
ഇനി അരിപൊടി, ശർക്കര, ചക്ക , ഏലക്കാപൊടി, ജീരകപൊടി,നെയ്യ് ഇവ എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ചെറു ചൂടു വെള്ളത്തിൽ കുഴക്കുക. ഇടിയപ്പ മാവിനെക്കാളും കുറച്ച് കൂടി ലൂസ് ആയിട്ട് വേണം കുഴക്കാൻ. 1 -2 മണികൂർ മാവു മാറ്റി വക്കുക.
ശെഷം കുറെശ്ശെ മാവു എടുത്ത് എടനയില (കറുക ഇല ,ഫോട്ടൊയിൽ കാണുന്നത്),യിലൊ അല്ലെങ്കിൽ വാഴയിലയിലൊ വച്ച് ചെറുതായി പരത്തി ,മടക്കി അപ്പചെമ്പിൽ വച്ച് ആവി കയറ്റി വേവിച്ച് എടുക്കുക.
എടനയില യിൽ ചെയ്താൽ നല്ല ഒരു ഫ്ലെവർ കിട്ടും, നല്ല മണവും അടിപൊളി രുചിയും ആയിരിക്കും അടക്ക്.
ഇനി ഇങനെ അല്ലാതെ ചക്ക ,ശർക്കര ചേർത്ത് വരട്ടി ,ഇലയിൽ മാവു വച്ച് പരത്തി ,നടുക്ക് ചക്ക വരട്ടിയ മിശ്രിതം വച്ചും അട ഉണ്ടാക്കാം.ഇല കുമ്പിളുകുത്തി അതിൽ മാവു നിറച്ച് വേവിച്ചും എടുക്കാം. അപ്പൊ ചക്ക അട തയ്യാർ .