10 January, 2021
കാരാ സേവ്

ചേരുവകൾ
കടലപൊടി -2 റ്റീകപ്പ്
അരിപൊടി ( വറുത്തത്) -1/4 റ്റീകപ്പ്
കുരുമുളക് തരു തരുപ്പായി പൊടിച്ചത്-2 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ -പാകത്തിനു
കറിവേപ്പില -2 തണ്ട്
തയാറാക്കുന്നവിധം
കടല മാവു ,അരിപൊടി( നല്ല ക്രിസ്പി ആകാനാണു അരിപൊടി ചേർക്കുന്നെ)മുളക്പൊടി,മഞൾപൊടി,കുരുമുളക് പൊടിച്ചത് ,ഇവ പാകത്തിനു ഉപ്പ് ചേർത്ത്,ചെറിയ ചൂടുള്ള വെള്ളം ഉപയോഗിച്ച് ഇടിയപ്പ മാവിന്റെ പരുവത്തിൽ കുഴച്ച് 30 മിനുറ്റ് മാറ്റി വക്കുക.
പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കുക. സേവനാഴിയിൽ കാരാ സേവ് ഉണ്ടാക്കാൻ പറ്റിയ ചില്ല് ഇട്ട് കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലെക്ക് മാവു പിഴിഞ്ഞ് മൂപ്പിച്ച് വറുത് കോരുക.കറിവേപ്പില കൂടെ ഇട്ട് വറുത്ത് കോരാം.
സേവ് ഉണ്ടാക്കാൻ പറ്റിയ ചില്ല് സേവനാഴിക്ക് ഇല്ലെങ്കിൽ കുറെശെ മാവു എടുത്ത് ക്യാരറ്റൊക്കെ ചീകി എടുക്കാൻ ഉപയോഗിക്കുന്ന ഗ്രെറ്ററിലൂടെ ചീകി എണ്ണയിലെക്ക് ഇട്ടും വറക്കാം.ഷെപ്പ് കുറച്ച് വ്യത്യാസം വരും ന്ന് മാത്രം. അപ്പൊ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കാരാ സേവ് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ