10 January, 2021
ഗോതമ്പ് അട

ചേരുവകൾ
ഗോതമ്പ് പൊടി- 2 കപ്പ്
ശർക്കര പൊടിച്ചത് -3/4റ്റീകപ്പ് ( പഞ്ചസാര ആയാലും മതി ,മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം)
തേങ്ങ -1 റ്റീകപ്പ്
ഏലക്കാപൊടി -1/4 റ്റീസ്പൂൺ
ജീരകപൊടി -1/4 റ്റീസ്പൂൺ( നിർബന്ധമില്ല)
പഴം -2( നിർബന്ധമില്ല)
ഉപ്പ്, എണ്ണ – പാകത്തിനു
നെയ്യ് -1 റ്റീസ്പൂൺ
തയാറാക്കുന്നവിധം
ഗോതമ്പ് പൊടി പാകത്തിനു ഉപ്പ് ,1 പഴം ഇവ ചേർത്ത് ,വെള്ളം ചേർത്ത് കുറചു കട്ടിയിൽ മാവ് ആക്കുക.കയ്യിൽ കുറെശ്ശെ എടുത്ത് ദോശ കല്ലിൽ പരത്താൻ കഴിയുന്ന വിധത്തിൽ ആയിരിക്കണം.എന്നുവച്ച് കട്ടി ഒരുപാട് കൂടാതെയും ശ്രദ്ധിക്കണം.കട്ടി കൂടിയാൽ അട പൊട്ടി പോകും.പഴം ചേർത്താൽ മാവു നല്ല രുചിയുള്ളതും സോഫ്റ്റും ആകും.വേണ്ടെങ്കിൽ ഒഴിവാക്കാം.ഈ മാവു 20 മിനുറ്റ് മാറ്റി വക്കുക.കൂടുതൽ സമയം വച്ചാൽ കൂടുതൽ സോഫ്റ്റാകും.
ശർക്കര പൊടിച്ചത്,തേങ്ങ,ഏലക്കാപൊടി,1 പഴം അരിഞത്,ജീരകപൊടി നെയ്യ് ഇവ നന്നായി കൈ കൊണ്ട് മിക്സ് ചെയ്യത് എടുക്കുക.(ശർക്കര പാവ് ആക്കി കുറച്ച് കുറുക്കി അതിലെക്ക് തേങ്ങയും ,പഴവും പൊടികളും ചേർത്ത് മിക്സ് ചെയ്തും ചെയ്യാവുന്നതാണു.)
ഇനി ദോശ കല്ലിൽ കുറച്ച് നെയ്യൊ എണ്ണയൊ തടവി കൈയിൽ കുറച്ച് വെള്ളം തൊട്ട് കുറെശ്ശെ മാവു എടുത് ദോശ കല്ലിൽ കൈ കൊണ്ട് തന്നെ പരത്തുക.
അത് വെന്ത് വരുമ്പോൾ ഉണ്ടാക്കി വച്ച ശർക്കര കൂട്ട് കുറച്ച് എടുത്ത് അതിന്റെ ഉള്ളിൽ വച്ച് മടക്കി തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് ചുട്ട് എടുക്കുക.മടക്കുമ്പോൾ അട പൊട്ടി പോകാതെ പ്രെത്യകം ശ്രദ്ധിക്കണം.ഇങ്ങനെ എല്ലാം ചെയ്ത് എടുക്കുക.
ചൂടൊടെ കഴിക്കാം.നല്ല സൂപ്പർ രുചിയുള്ള അടയാണിത്ങ്ങനെ അല്ലാതെ ഇല അട ഉണ്ടാക്കുന്ന പോലെ ഇലയിൽ പരത്തി ഫില്ലിംഗ് വച്ച് ആവിയിൽ പുഴുങ്ങിയും എടുക്കാം.