11 January, 2021
ക്വോളീഫ്ലവർ ബജ്ജി

ചേരുവകൾ
ക്വോളീഫ്ലവർ ( ചെറിയ ഇതളുകളായി അടർത്തിയത്)- 2 റ്റീകപ്പ്
കടല പൊടി -1 റ്റീകപ്പ്
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി -3/4 റ്റീസ്പൂൺ
കായ പൊടി -1/4 റ്റീസ്പൂൺ
ഗരം മസാല. -2 നുള്ള്
ഉപ്പ്, എണ്ണ -പാകത്തിനു
മഞൾ പൊടി -2 നുള്ള്
തയാറാക്കുന്നവിധം
ക്വോളീഫ്ലവർ ഇതളുകളായി അടർത്തി, കുറച്ച് വെള്ളം ഒഴിച്ച് ലെശം ഉപ്പും, മഞൾ പൊടിയും ഇട്ട് ചൂടാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ ഉള്ളിൽ ഉള്ള കീടങ്ങളൊക്കെ പുറതെക്ക് വരും, അല്ലെങ്കിൽ ചിലപ്പൊ ക്വോളീഫ്ലവർ നോൺ വെജിട്ടെറിയൻ ആയി പോകും .പിന്നെ എന്നെ വഴക്കു പറഞെക്കരുത്…ആ പറഞില്ലാന്നു വേണ്ട.
വെള്ളത്തിൽ ഇട്ട് ചൂടാക്കുമ്പോൾ ഒരുപാട് വെന്ത് പോകാനും പാടില്ല. ശെഷം ഫ്ലവർ വെള്ളത്തിൽ നിന്ന് എടുത്ത് വെള്ളം വാലാൻ വക്കുക
കടല പൊടി,മുളക് പൊടി,കുരുമുളക് പൊടി, കായപൊടി, ഗരം മസാല, ഉപ്പ് പാകത്തിനു ഇത്യാദി പൊടികൾ എല്ലാം കൂടി ഇഡലി മാവിന്റെ അയവിൽ കലക്കി വക്കുക.2-3 സ്പൂൺ അരിപൊടി കൂടി വേണെൽ ചേർക്കാം .ഇനി 10 മിനുറ്റ് ശെഷം ഒരൊ ഇതളുകൾ എടുത്ത് മാവിലു മുക്കി ചൂടായ എണ്ണയിലിട്ട് വറുത്ത് കോരുക….