12 January, 2021
കോണ് ഫ്രിട്ടേര്സ്

ചേരുവകൾ
സ്വീറ്റ് കോണ് (ക്രീം സ്റ്റൈൽ)-1 കപ്പ്
മൈദ -1 കപ്പ്
ഷുഗർ -2 ടേബിൾ സ്പൂണ്
ബേകിംഗ് പൌഡർ – 1/2 ടീസ്പൂണ്
മഞ്ഞൾ പൊടി -1 നുള്ള് (ആവശ്യമെങ്കിൽ)
ഓയിൽ – ഫ്രൈ ചെയ്യുന്നതിന്
തയാറാക്കുന്നവിധം
സ്വീറ്റ് കോണ്, മൈദ, ഷുഗർ, ബേകിംഗ് പൌഡർ, മഞ്ഞൾ പൊടി എന്നിവ ഒരു ബൌളിൽ നല്ല പോലെ മിക്സ് ചെയ്യുക (മാവ് അധികം ലൂസ് ആകരുത്). ചീനച്ചട്ടിയിൽ ആവശ്യത്തിനു ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം ചെറിയ ഉരുളകളാക്കി വറുത്തു കോരുക