12 January, 2021
പക്കാവട

ചേരുവകൾ
കടലപൊടി -2 റ്റീകപ്പ്
മുളക് പൊടി -2 റ്റീസ്പൂൺ
കായപൊടി -1/4 റ്റീസ്പൂൺ
ഉപ്പ് -പാകത്തിനു
എണ്ണ – വറുക്കാൻ പാകത്തിനു
കറിവേപ്പില -1 തണ്ട്
തയാറാക്കുന്നവിധം
കടല മാവ് ,പാകത്തിനു ഉപ്പ്, കായപൊടി, മുളക്പൊടി ഇവ ചേർത് നന്നായി മിക്സ് ചെയ്ത് വക്കുക. കുറെശ്ശെ ഇളം ചൂടു വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ച് എടുക്കുക. 30 മിനുറ്റ് മാവ് മാറ്റി വക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
സേവനാഴിയിൽ പക്കാവട ഉണ്ടാക്കാനുള്ള ചില്ല് ഇട്ട് കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലെക്ക് മാവു പിഴിഞ്ഞ് ,മൂപ്പിച്ച് വറുത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുത്ത് എടുക്കുകസ്വാദിഷ്ടമായ പക്കാവട തയ്യാർ.