"> കപ്പലണ്ടി മിട്ടായി/കടല മിട്ടായി | Malayali Kitchen
HomeRecipes കപ്പലണ്ടി മിട്ടായി/കടല മിട്ടായി

കപ്പലണ്ടി മിട്ടായി/കടല മിട്ടായി

Posted in : Recipes on by : Keerthi K J

ചേരുവകൾ

കപ്പലണ്ടി /നിലക്കടല – 2 കപ്പ്‌
ശര്‍ക്കര – 500 ഗ്രാം (ഏകദെശം 2 ഉണ്ട)
നെയ്യ്‌- 2 ടേബിൾ സ്പൂണ്‍
ഏലക്ക പൊടി(optional):- 3 ടി സ്പൂണ്‍

തയാറാക്കുന്നവിധം

കുറച്ചു വെള്ളം ഒഴിച്ച്‌ ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത്‌വയ്‌ക്കുക. പാൻ ചൂടാക്കി കപ്പലണ്ടി ഇട്ടു ചെറുതായി വറുത് തൊലി കളഞ്ഞു വക്കുക.

പാൻ അടുപ്പത് വച് ശർക്കര പാനി ഒഴിച്ച് തുടരെ ഇളക്കി , ഏലക്ക പൊടി,നെയ്യ് എന്നിവ ചേര്ത് ഇളക്കി വറുത്ത നിലക്കടല കൂടി ചേര്ത് ഇളക്കുക കുറച്ചു നിലകടല പൊടിച്ചും ചേര്ക്കാം. ശേഷം കൂട്ട് നന്നായി കുറുകി വന്നു തൊട്ടാൽ ഒട്ടുന്ന പരുവത്തിൽ തീ ഓഫ്‌ ചെയത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിച് , ഇഷ്ടമുള്ള ഷേപ്പിൽ മുറിച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *