14 January, 2021
അവല് ലഡു

ചേരുവകൾ
അവല് – 250 ഗ്രാം
ശര്‍ക്കര പൊടിച്ചത് -1 ടീ കപ്പ് (ശര്‍ക്കര ഇല്ലെങ്കില്‍ തുല്യ അളവില്‍ പഞ്ചസാര പൊടിച്ച് ഉപയോഗിച്ചാല്‍ മതി)
നെയ്യ് – 5-6 ടീസ്പൂണ്‍
ഏലക്കാ – 3 എണ്ണം
പൊട്ട് കടല – 1/4 ടീകപ്പ് (ആവശ്യമെങ്കില്‍)
തയാറാക്കുന്നവിധം
പാല് അടുപ്പത്ത് വച്ച് ചൂടാക്കി അവല് ,പൊട്ട് കടല എന്നിവ ചെറുതായി വറുത്ത് എടുക്കുക (പൊട്ട് കടല ചേര്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ല)
ഏലക്കാ പൊടിച്ച് എടുക്കുക. ചൂടാറിയ ശേഷം, അവല് കൂട്ടും,ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.
ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യില്‍ കൂടുതല്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണു.നെയ്യ് പകരം മില്ക്ക്മെയ്ഡ് (കണ്ടെന്സ്ഡ് മില്‍ക്ക്) ഉപയോഗിച്ചും ചെയ്യാവുന്നതാണു.
ഇനി കൈയില്‍ കുറച്ച് നെയ്യോ ,വെണ്ണയോ തടവി, കുറെശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു രൂപത്തില്‍ ആക്കി എടുക്കാം അവല് ലഡു (അവലുണ്ട) തയ്യാര്‍.