14 January, 2021
കോണ്‍ഫ്ലേക്സ് – കപ്പലണ്ടി ലഡു

ചേരുവകൾ
കോണ്‍ഫ്ലേക്സ് – 2.5 കപ്പ്
കപ്പലണ്ടി – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ് (മധുരം കൂടുതല്‍ വേണമെങ്കില്‍ കൂട്ടാം)
ഏലക്കാ – 4 എണ്ണം
മില്ക്ക്മെയ്ഡ് – 6 മുതല്‍ 7 ടീസ്പൂണ്‍ വരെ
തയാറാക്കുന്നവിധം
കപ്പലണ്ടി ചെറുതായി വറുത്ത് തൊലി കളഞ്ഞു മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. കോണ്‍ഫ്ലേക്സും പൊടിച്ച് എടുക്കുക. കോണ്‍ഫ്ലേക്സ് പൊടിക്കുമ്പോള്‍ അളവു വളരെ കുറയും, അതുകൊണ്ട് കോണ്ഫ്ലേക്ക്സിന്റെ അളവ് കുറച്ച് കൂട്ടാവുന്നതും ആണ്.പഞ്ചസാര,ഏലക്കാ എന്നിവയും പൊടിച്ച് എടുക്കുക. പൊടിച്ച് എടുത്തത് എല്ലാം കൂടി കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.
കുറേശ്ശെ മില്ക്ക്മെയ്ഡ് ഒഴിച്ച് കൊടുത്ത് പൊടി മിശ്രിതം ചെറുതായി നനക്കുക. ഒന്നു ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ആക്കി എടുക്കുക. മില്ക്ക്മെയ്ഡ് പോരെങ്കില്‍ കൂടുതല്‍ എടുക്കാവുന്നതാണു. ഇനി മില്ക്ക്മെയ്ഡ് ഇല്ലെങ്കില്‍ നെയ്യ് ഉപയോഗിച്ച് നനച്ച് എടുത്താലും മതി.
കയ്യില്‍ കുറച്ച് നെയ്യോ, വെണ്ണയോ തടവി കുറേശ്ശെ കൂട്ട് എടുത്ത് ലഡു ആകൃതിയില്‍ കയ്യില്‍ വച്ച് ഉരുട്ടി എടുക്കുക. ലഡുവിന്റെ മുകളില്‍ ബദാമൊ, കശുവണ്ടി പരിപ്പോ, ഉണക്ക മുന്തിരിയോ ഒക്കെ വച്ച് ആശാനെ ഒന്നു കൂടി സുന്ദരനാക്കാവുന്നതാണ് !