14 January, 2021
ബ്രെഡ് ഗുലാബ് ജാമുന്

ചേരുവകൾ
ബ്രെഡ് :- 7 സ്ലൈസ്
പാല് :- 1/2 കപ്പ്
പഞ്ചസാര :- 1 കപ്പ്
ഏലക്കാപൊടി :- 1/4 ടീസ്പൂണ്‍
റോസ് എസ്സെന്‍സ്സ് :- 2 തുള്ളി
കുങ്കമ പൂവ് :- 1 നുള്ള് (ആവശ്യമെങ്കില്‍)
എണ്ണ. :- വറുക്കാന്‍ പാകത്തിനു
ബദാം :- 10 എണ്ണം
തയാറാക്കുന്നവിധം
ബ്രെഡ് അരികു മുറിച്ച് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ശേഷം കുറെശ്ശെ പാല് ഒഴിച്ച് കുഴച്ചെടുക്കുക. 15 മിനുറ്റിനു ശേഷം ചെറിയ ബോള്‍സ് ആക്കി ഉരുട്ടി ,പാനില്‍ എണ്ണ ചൂടാക്കി , ചൂടായ എണ്ണയില്‍ ഇട്ട് നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.
പാനിക്ക് :- പാല് അടുപ്പത് വച്ച് 1 കപ്പ് പഞ്ചസാര, 1/2 കപ്പ് വെള്ളം ഒഴിച്ച് പാനി ആക്കുക. നൂല് പരുവം ആകുമ്പോള്‍ ഏലക്കാപൊടി, കുങ്കുമപൂവ് (ആവശ്യമെങ്കില്‍), റോസ് എസ്സെന്‍സ്സ് ഇവ കൂടി പാനിയിലെക്ക് ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
ശേഷം വറുത്ത് വച്ചിരിക്കുന്ന ജാമുന് ഇതിലെക്ക് ഇട്ട് ഇളക്കി,തണുത്ത് മധുരം ജാമുനില്‍ നന്നായി പിടിച്ച ശേഷം ഉപയോഗിക്കാം. ബദാം ചെറുതായി അരിഞ്ഞത് വച്ച് അലങ്കരിക്കാം. റോസ് എസ്സെന്‍സ്സ് ഇല്ലെങ്കില്‍ അത് ഒഴിവാക്കി ചെയ്യാം. ബ്രെഡ് ഗുലാബ് ജാമുന് റെഡി.