"> ചിക്കൻ ബിരിയാണി | Malayali Kitchen
HomeRecipes ചിക്കൻ ബിരിയാണി

ചിക്കൻ ബിരിയാണി

Posted in : Recipes on by : Keerthi K J

ചേരുവകൾ

ബിരിയാണി അരി – 3 കപ്പ്( ജീരകശാല അരി (കൈമ ) ആണു ഏറ്റവും നല്ലത്)
ചിക്കൻ -500gm
നെയ്യ് -6 റ്റെബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ – 5 റ്റെബിൾ സ്പൂൺ
സവാള. – 4 വലുത്
തക്കാളി -2
പച്ചമുളക് -4
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -2 റ്റീസ്പൂൺ
മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി -2 റ്റീസ്പൂൺ
മല്ലി പൊടി -1 റ്റീസ്പൂൺ
ഗരം മസാല -1 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
കറുവ പട്ട -6പീസ്
ഗ്രാമ്പൂ -8
പെരുംജീരകം – 1/4 റ്റീസ്പൂൺ
ഏലക്കാ – 4
തക്കൊലം (,optional) – 2
ജാതിപത്രി-2 (optional)
ഉപ്പ് – പാകത്തിനു
മല്ലിയില അരിഞ്ഞത്:-3 റ്റെബിൾ സ്പൂൺ
കശുവണ്ടി പരിപ്പ്, കിസ്മിസ്സ്
ക്യാരറ്റ് -1 ചെറുത്
പൈനാപ്പിൾ അരിഞത്-3 റ്റെബിൾ സ്പൂൺ
നാരങ്ങാനീര് -1 റ്റീസ്പൂൺ

തയാറാക്കുന്നവിധം

അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക
ചിക്കൻ ലെശം ഉപ്പ്, മഞൾപൊടി, ഗരം മസാല ,കുരുമുളക് പൊടി,നാരങ്ങാനീരു ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്, ഇവ പുരട്ടി മാറ്റി വക്കുക.

സവാള ,പച്ച മുളക്,ഇവ നീളത്തിൽ അരിഞ്ഞ് വക്കുക.തക്കാളി,ക്യാരറ്റ് ഇവ ചെറുതായി അരിഞ്ഞ് വക്കുക.കുറച്ച് സവാള വളരെ കനം കുറച്ച് അരിഞ്ഞും വക്കുക.

പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പകുതി കറുവപട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം, തക്കൊലം ഇവ മൂപ്പിക്കുക. ശെഷം കുറച്ച് സവാള അരിഞ്ഞതും, ക്യാരറ്റ് അരിഞത് പകുതി കൂടി ചേർത്ത് വഴട്ടുക.

ശെഷം 6 കപ്പ് വെള്ളം ചെർത്ത് അടച്ച് വച്ച് തിള വരുമ്പോൾ അരി, പാകത്തിനു ഉപ്പ് ഇവ കൂടി ചേർത് ഇളക്കി അടച്ച് വച്ച് അരി വേവ്വിച്ച് എടുക്കുക.ഇടക്ക് ഇളക്കി കൊടുക്കണം.

മറ്റൊരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ,കുറച്ച് നെയ്യ് ഇവ ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ വറുത് മാറ്റി വക്കുക.ശെഷം കനം കുറച്ച് അരിഞ്ഞ സവാള നന്നായി വറുത്ത് എടുക്കുക.

പിന്നീട് മസാല പുരട്ടിയ ചിക്കൻ ഇട്ട് വറുത്ത് കോരുക.(,ഒരുപാട് മൂപ്പിക്കണം ന്ന് ഇല്ല)
ഇനി ആ എണ്ണയിലെക്ക് തന്നെ ബാക്കി കറുവപട്ടയും, ഏലക്കയും, പെരുംജീരകവും, തക്കൊലവും, ഗ്രാമ്പൂം ചെർത്ത് മൂപ്പിക്കുക.എണ്ണ കൂടുതൽ ആണെങ്കിൽ കുറച്ച് മാറ്റാം.

ശെഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളകു ഇവ ചെർത്ത് വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചെർത്ത് വഴട്ടി, പച്ചമണം മാറുമ്പോൾ തക്കാളി , ക്യാരറ്റ് ബാക്കിയുള്ളത് കൂടി ചെർത്ത് ഇളക്കുക

തക്കാളി ഉടഞ്ഞ് കഴിയുമ്പോൾ മഞ്ഞൾപൊടി,മുളക്പൊടി, മല്ലിപൊടി, കുരുമുളക് പൊടി,ഗരം മസാല ,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി മൂപ്പിച്ച് പച്ചമണം മാറുമ്പോൾ ,വറുത്ത് വച്ചിരിക്കുന്ന ചിക്കൻ ഇട്ട് ,കുറച്ച് വെള്ളവും ചേർത്ത് അടച്ച് വക്കുക.
മസാല ഒക്കെ നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ 2 സ്പൂൺ പുളിയുള്ള തൈരു കൂടി വേണമെങ്കിൽ ചേർത്ത് ഇളക്കാം.ശെഷം തീ ഓഫ് ചെയ്യാം

ഇനി ബിരിയാണി സെറ്റ് ചെയ്യാം. ഒരു കുഴിയൻ പാത്രം എടുത്ത് 1 സ്പൂൺ നെയ്യ് ഒഴിക്കുക.അതിന്റെ മെലെ കുറച്ച് മല്ലിയില, കുറച്ച് നട്ട്സ് ,കുറച്ച് ഉള്ളി വറുത്തത് ഇവ ഇടാം. ശെഷം കുറച്ച് റൈസ് ,അതിന്റെ മെലെ ചിക്കൻ മസാല അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യാം ഏറ്റവും മുകളിൽ റൈസ് ആവണം വരെണ്ടത്.

അതിനു മേലെ ബാക്കി മല്ലിയില, നട്ട്സ് ,ഇവ വിതറി 1 സ്പൂൺ നെയ്യ് കൂടി ഒഴിച്ച് ,പൈനാപ്പിൾ കഷണങ്ങൾ കൂടി ഇട്ട്,( എസ്സൻസ്സ് ആണെൽ മേലെ ഒഴിക്കാം

അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 10 -15 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.

അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 10 -15 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *