"> ബീഫ് ഫ്രൈ | Malayali Kitchen
HomeRecipes ബീഫ് ഫ്രൈ

ബീഫ് ഫ്രൈ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ഒരു കിലോ ബീഫ്
ചെറിയ ഉള്ളി – 250 ഗ്രാം
ഇഞ്ചി – മീഡിയം സൈസ്
വെളുള്ളി – 6 അല്ലി
പച്ചമുളക് – 5 എണ്ണം നിളത്തിൽ അരിഞ്ഞത്
ഉണക്ക മുളക് – 2 എണ്ണം
കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
മുളക് പൊടിയും – 3 ടീസ്പൂൺ
മല്ലിപൊടി – ഒരു ടീസ്പൂൺ
ഗരം മസാലയും – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – 3 ഒരു ടേബിൾ സ്പൂൺ
വിന്നാഗിരിയും – ഒരു ടേബിൾ സ്പൂൺ
ഉപ്പും കറിവേപ്പിലയും അവശ്യത്തിന്.

തയാറാക്കുന്നവിധം

കട്ട് ചെയ്ത് കഴുകി വൃത്തിയാക്കിയ ബീഫ് മഞ്ഞൾപൊടി, കുരുമുളക്പൊടി, മുളകുപൊടി, വിന്നാഗിരിയും പാകത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് (അടിയിൽ പിടിക്കാതിരിക്കാനാണ്) മിക്സ് ചെയ്ത് കുക്കറിൽ വെന്തെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തേങ്ങാ കൊത്തും ഉണക്ക മുളക് മുറിച്ചിട്ട് ഒന്ന് മൂക്കുമ്പോൾ അരിഞ്ഞ ഉള്ളി, വെളുള്ളി, പച്ചമുളക്, ഇഞ്ചി ഇതിലേക്ക് ഇട്ട് മൂപ്പിക്കുക ബ്രൗൺ അയതിനു ശേഷം,

കുരുമുളക് പൊടി, മുളക് പൊടി, മല്ലിപൊടിയും ഇട്ടു മൂപ്പിക്കുക വെന്ത് വെച്ചിരിക്കുന്ന ഇറച്ചിയും ഇതിലേക്ക് ഇട്ട് ഇളക്കുക ഇതിന്റെ കുടെ ഗരം മസാലയും ഇടുക വെള്ളം ഉണ്ടെങ്കിൽ പറ്റിക്കുക,

നല്ലതുപോലെ പറ്റിക്കുക, അവശ്യത്തിന് കറിവേപ്പിലയും ഇട്ട് നല്ല ബ്രൗൺ ആകുന്നവരെ ഇളക്കുക, വേണമെങ്കിൽ ഒരു ടീസ്പൂൺ വെളളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കുക ബ്രൗൺ അയതിനു ശേഷം ഇറക്കി ആ ചൂടോടെ കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *