"> തരി കഞ്ഞി (റവ കാച്ചിയത്) | Malayali Kitchen
HomeRecipes തരി കഞ്ഞി (റവ കാച്ചിയത്)

തരി കഞ്ഞി (റവ കാച്ചിയത്)

Posted in : Recipes on by : Keerthi K J

ചേരുവകൾ

റവ-100 ഗ്രാം
തേങ്ങയുടെ ഒന്നാം പാല്‍-1.5 ഗ്ലാസ്‌
രണ്ടാം പാല്‍- 3 ഗ്ലാസ്‌
പഞ്ചസാര-ആവശ്യത്തിന്
ഏലക്കപൊടി- 1 ടീസ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
നെയ്-1.5 ടീസ്പൂണ്‍
കിസ്മിസ്-10എണ്ണം
അണ്ടിപരിപ്പ്-10എണ്ണം
ചെറിയ ഉള്ളി-3എണ്ണം

തയ്യാറാക്കുന്നവിധം

റവ ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ ചൂടാക്കിയെടുക്കുക.
രണ്ടാം പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക,ഇതിലേക്ക് റവ ചേര്‍ത്ത് തിളപ്പിക്കുക..
റവ വെന്ത് കുറുകി വരുമ്പോള്‍ ഒന്നാം പാലും,ഏലക്കാ പൊടിയും ചേര്‍ക്കാം…തിള വരുമ്പോള്‍ ഗ്യാസ് ഓഫ്‌ ചെയ്യാം. ചെറിയ ഉള്ളി അരിഞ്ഞതും,കിസ്മിസും,അണ്ടിപരിപ്പും നെയില്‍ വറുത്ത് ചേര്‍ക്കാം…

Leave a Reply

Your email address will not be published. Required fields are marked *