"> എഗ്ഗ് മസാല | Malayali Kitchen
HomeRecipes എഗ്ഗ് മസാല

എഗ്ഗ് മസാല

Posted in : Recipes on by : Keerthi K J

ചേരുവകൾ

മുട്ട -3 പുഴുങ്ങി തോട് കളഞ്ഞു വക്കുക.
സവാള – 4
പച്ചമുളക് -2
തക്കാളി -1
കശുവണ്ടി പരിപ്പ് -10-12(കുറച്ച് വെള്ളതിൽ കുതിർത്ത് വക്കുക)
മഞൾ പൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി -1 റ്റീസ്പൂൺ
കുരുമുളക് പൊടി -1/4 റ്റീസ്പൂൺ
മല്ലി പൊടി -1/2 റ്റീസ്പൂൺ
ഗരം മസാല -2 നുള്ള്
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
കറുവപട്ട -1 പീസ്
ഗ്രാമ്പൂ -3
പെരുംജീരകം -2 നുള്ള്
ഏലക്കാ -1
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
മല്ലിയില (optional)-1 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
ബട്ടർ (optional)-1 റ്റീസ്പൂൺ

തയാറാക്കുന്നവിധം

സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വക്കുക.തക്കാളി പച്ചമുളക് ഇവയും ചെറുതായി അരിഞ്ഞ് വക്കുക.

പാൻ അടുപ്പത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപട്ട,ഗ്രാമ്പൂ,ഏലക്കാ, പെരുംജീരകം ഇവ ചേർത്ത് മൂപ്പിക്കുക. ശേഷം അരിഞു വച്ചിരിക്കുന്ന സവാളയിൽ നിന്നും കാൽ ഭാഗം സവാള ചേർത്ത് ഇളക്കി വഴറ്റുക.നിറം മാറി വരുമ്പോൾ 1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ,ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്റ് നിറം ഒക്കെ മാറി കഴിഞ്ഞ് തീ ഓഫ് ചെയ്യാം.

ചൂടാറിയ ശേഷം ഈ കൂട്ട് കുതിർത്ത് വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക
പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ,ബാക്കി ഉള്ള സവാള ചേർത്ത് വഴറ്റുക.നിറം മാറി വരുമ്പോൾ പച്ചമുളക്, ബാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക.നന്നായി വഴന്റ് കഴിഞ്,തക്കാളി ചേർത്ത് ഇളക്കി വഴറ്റുക.തക്കാളി നന്നായി ഉടഞ്ഞ് കഴിഞ്ഞ്,മഞൾ പൊടി,മുളക് പൊടി, കുരുമുളക് പൊടി,മല്ലി പൊടി, ഗരം മസാല,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക.പച്ച മണം ഒക്കെ മാറി നല്ല ബ്രൗൺ നിറം ആകുന്ന വരെ മൂപ്പിക്കുക.

ശെഷം അരച്ച് വച്ചിരിക്കുന്ന കൂട്ട്,ചെർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് ചാറ് നന്നായി കുറുകി,എണ്ണ തെളിയുന്ന പരുവത്തിൽ മുട്ട മുറിച്ചൊ, വരഞ്ഞൊ ചേർത്ത് തീ ഓഫ് ചെയ്യാം.1 സ്പൂൺ ബട്ടർ കൂടി ചേർത് ഇളക്കാം ഇത് രുചി ഒന്ന് കൂടി കൂട്ടും.

മല്ലിയില കൂടി ചേർത്ത് ഇളക്കാം. നമ്മുടെ സ്പെഷ്യൽ എഗ്ഗ് മസാല തയ്യാർ. ചപ്പാത്തി,പൂരി,അപ്പം,പുട്ട്,ദോശ, ഗോതമ്പ് ദോശ, ചോറ്,ഇടിയപ്പം എന്നിവയുടെ എല്ലാം കൂടി ഒരു സൂപ്പർ കൊംബിനെഷൻ ആണു ആശാൻ.

Leave a Reply

Your email address will not be published. Required fields are marked *