16 January, 2021
ബ്രെഡ് ഹൽവ

ചേരുവകൾ
ബ്രെഡ് -6 പീസ്
പാൽ -1/2 ലിറ്റർ
പഞ്ചസാര -3/4 കപ്പ്
നെയ്യ് -5-6റ്റെബിൾ സ്പൂൺ
ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
കിസ്മിസ്/ അണ്ടി പരിപ്പ് – കുറച്ച്
തയാറാക്കുന്നവിധം
ബ്രെഡ് മിക്സിയിലിട്ട് പൊടിച്ച് എടുക്കുക. പാത്രം അടുപ്പത്ത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക. പാൽ ഒന്ന് ചെറുതായി തിളച്ച് വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ് കഴിയുമ്പോൾ ബ്രെഡ് പൊടിച്ചത് ചേർത്ത് ഇളക്കുക
ശെഷം നെയ്യ്, ഏലക്കാ പൊടി ഇവ കൂടി ചേർത്ത് ഇളക്കുക
നന്നായി ഇളക്കി കൊണ്ടിരിക്കണം. പാത്രത്തിന്റെ സൈഡിൽ നന്നായി നിന്നു വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശെഷം ഒരു പാത്രത്തിൽ നെയ്യൊ, വെണ്ണയൊ തടവി ബ്രെഡ് കൂട്ട് അതിലെക്ക് മാറ്റാം
തണുത്ത് ശെഷം ഇഷ്മുള്ള ഷെപ്പിൽ മുറിക്കാം. കശുവണ്ടിപരിപ്പൊ,കിസ്മിസ്സൊ വച്ച് അലങ്കരിക്കാം.
സെർവ് ചെയ്യുമ്പോൾ കുറച്ച് തേൻ മെലെ ഒഴിച്ച് സെർവ് ചെയ്യാം.(നിർബന്ധമില്ല). സ്വാദിഷ്ടമായ ബ്രെഡ് ഹൽവ തയ്യാർ.