17 January, 2021
എഗ്ഗ് ദം ബിരിയാണി

സ്റ്റെപ് 1
അരി വേവിക്കാന്‍
ബസ്മതി ( ലോങ്ങ് ഗ്രൈന് ) -1 1/2 കപ്പ് (240 ml)
ഏലക്ക -3
പട്ട -1
ഷാഹി ജീര -1 ടീസ്പൂണ്‍
വഴനയില -1
വെള്ളം ,ഉപ്പ്
ചെറുനാരങ്ങ -നിര്‍ബന്ധമില്ല
പാത്രത്തില്‍ വെള്ളം ഒഴിച്ച് മസാലകളെല്ലാം ചേര്‍ത്ത് ഉപ്പിട്ട്, തിളക്കുമ്പോള്‍ അരി മുക്കാല്‍ വേവാകുമ്പോള്‍ ഊറ്റി വെക്കുക.
സ്റ്റെപ് 2
കോഴിമുട്ട ഫ്രൈ ചെയ്യാന്‍
കോഴിമുട്ട -5 (പുഴുങ്ങി വെക്കണം )
ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
മുളകുപ്പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
മല്ലിപ്പൊടി ,ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് പൊടികളെല്ലാം ചേര്‍ത്ത് പുഴുങ്ങിയ കോഴിമുട്ട പകുതിയാക്കി ഫ്രൈ ചെയ്തെടുക്കുക,ഇത് പാനില്‍ നിന്നും മാറ്റി വെക്കണം.
സ്റ്റെപ് 3
അതേ പാനില്‍ അല്പം കൂടെ ബട്ടര്‍ /നെയ്യ് /ഓയില്‍ ഒഴിച്ച് നല്ല ജീരകം 1/2 ടീസ്പൂണ്‍ ,ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റുക.
1 വലിയ സവാള നീളത്തില്‍ അറിഞ്ഞതും ഇതില്‍ ചേര്‍ത്ത് വഴറ്റു
2 തക്കാളി അരിഞ്ഞതും ചേര്‍ത്ത് എണ്ണ തെളിയും വരേ വഴറ്റുക
1/2 ടീസ്പൂണ്‍ മുളകുപ്പൊടി ,1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ,1 ടീസ്പൂണ്‍ മല്ലിപ്പൊടി ,1/2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി ,ഉപ്പും ചേര്‍ക്കുക.
3 പച്ചമുളക് നീളത്തില്‍ കീറിയിടുക .ഇതിലേക്ക് 1/2 കപ്പ് കട്ട തൈര് ,1/4 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കുക.
ഗ്രെയ്വി പാകത്തിന് കട്ടിയായാല്‍ വേവിച്ചു ഊറ്റി വെച്ച റൈസ് പകുതി ചേര്‍ത്ത് മുകളില്‍ മല്ലിയില ,പുതീന അരിഞ്ഞത് ആവശ്യത്തിന് ,പകുതി ചെറുനാരങ്ങ വട്ടത്തില്‍ മുറിച്ചത് ,എഗ്ഗ് ഫ്രൈ ചെയ്തത് ,1 ടീസ്പൂണ്‍ നെയ്യും ഇതിനു മേലേ ഒഴിച്ച് പാനിന്റെ മൂടിയിട്ട് 10 മിനുറ്റ് വളരെ ചെറിയ തീയില്‍ ദം ചെയ്യുക.
ബാക്കിയുള്ള റയ്സില്‍ 3 ടേബിള്‍ സ്പൂണ്‍ പാലില്‍ പിഞ്ച് കുങ്കുമം ചേര്‍ത്ത് ഒഴിക്കുക.
സ്റ്റെപ് 4
1 സവാള നീളത്തില്‍ അരിഞ്ഞത് ഫ്രൈ ചെയ്തു വെക്കുക.
10 മിനുറ്റിനു ശേഷം തീ അണച്ച് ,മൂടി തുറന്നു ഫ്രൈ ചെയ്തു വെച്ച കോഴിമുട്ട കഷ്ണങ്ങള്‍ വേറൊരു പാ ത്രത്തിലേക്ക് മാറ്റി വെക്കുക.
പതിയെ ദം ചെയ്ത റൈസ് + മസാല മിക്സ് ചെയ്യുക.(പൊടിഞ്ഞു പോകരുത് ). ഇതിലേക്ക് ഫ്രൈ ചെയ്ത സവാള ചേര്‍ക്കാം .
ഇനി റൈസ് സെര്‍വിംഗ് ഡിഷിലേക്ക് മാറ്റുമ്പോള്‍ ആദ്യം മസാലയുള്ള റൈസ് കോരി വെക്കുക.പിന്നീട് കുങ്കുമം ചേര്‍ത്ത പ്ലൈന്‍ റൈസ് .
ഇങ്ങനെ സെറ്റ് ചെയ്യാം .ഇടയ്ക്കിടയ്ക്ക് ഫ്രൈ ചെയ്ത കോഴിമുട്ട കഷ്ണങ്ങള്‍ വെക്കാം,മല്ലിയിലയും ,പുതിന അരിഞ്ഞതും വിതറി കൊടുക്കാം .