18 January, 2021
നാരങ്ങപ്പാല്

ചേരുവകൾ
തേങ്ങാപ്പാല്‍ – ഒരു ടീക്കപ്പ്
നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിനു
കറിവേപ്പില – 1/2 തണ്ട്
തയാറാക്കുന്നവിധം
തേങ്ങാപ്പാല്‍ ഇഷ്ടാനുസരണം കട്ടി കൂട്ടിയൊ, കുറച്ചൊ എടുക്കാം. തേങ്ങാപ്പാലിലേക്ക്, നാരങ്ങാനീരു, പാകത്തിനു ഉപ്പ് ,കറിവേപ്പില ഇവ മിക്സ് ചെയ്ത് 10 മിനുറ്റ് മാറ്റി വയ്ക്കുക. പിന്നീട് ചോറിനൊപ്പം കൂട്ടാം!
ഇനി കുറച്ച് കൂടി ആർഭാടമായി ചെയ്യണമെങ്കിൽ കുറച്ച് ചുവന്നുള്ളി കൂടി അരിഞ്ഞത് ചേർക്കാം,കുറച്ച് കടുക് താളിച്ച് ഇതിലെക്ക് ചേർത്തും ഉണ്ടാക്കാം.
ശ്രദ്ധിക്കുക: ഉണ്ടാക്കിയ ശേഷം കഴിവതും വേഗം ഉപയോഗിച്ച് തീര്‍ക്കുക, പിന്നീട് ഒരു നേരത്തേക്ക് സൂക്ഷിച്ചു വച്ചാല്‍ രുചി മാറും. അപ്പപ്പോഴേക്ക് ആവശ്യത്തിന് മാത്രം ഉണ്ടാകിയാല്‍ മതിയാകും.