20 January, 2021
ഉള്ളി സാമ്പാര്‍

ചേരുവകൾ
തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)–1 റ്റീകപ്പ്
ചെറിയുള്ളി -2 റ്റീകപ്പ്
പച്ചമുളക് -2(നെടുകെ കീറിയത്)
മുളക് പൊടി -1/2റ്റീസ്പൂൺ
മല്ലി പൊടി -1/2റ്റീസ്പൂൺ
മഞൾ പൊടി -1/4റ്റീസ്പൂൺ
ഉലുവാപൊടി -2 നുള്ള്
കായ പൊടി -4 നുള്ള്
സാമ്പാർ പൊടി -2-3 റ്റീസ്പൂൺ
വാളൻ പുളി – ചെറിയ നെല്ലിക്കാ വലിപ്പം കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.
ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
കറിവേപ്പില -2 തണ്ട്
വറ്റൽ മുളക് -2
തയാറാകുന്നവിധം
പരിപ്പ് ലേശം ഉപ്പ്, മഞൾ പൊടി ചേർത്ത് വേവിച്ച് എടുക്കുക.( വേണമെങ്കിൽ ഉടച്ച് എടുക്കാം)പാൻ അടുപ്പത്ത് വച്ച് പരിപ്പ്, ചെറിയുള്ളി, പച്ചമുളക്, മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഉലുവാ പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുകഉള്ളി കുറച്ച് വെന്ത് കഴിയുമ്പോൾ പുളി വെള്ളം, കായ പൊടി, സാമ്പാർ പൊടി കൂടി ചേർത്ത് വേവിക്കുക
ഉള്ളി വെന്ത് ഉടഞു പോകരുത് അതാണു പാകം . നന്നായി തിളച്ച് ഉള്ളി വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
പാനിൽ എണ്ണ ചൂടാക്കി കടുക്, ചെറിയുള്ളി ( നിർബന്ധമില്ല) വറ്റൽമുളക്,കറിവേപ്പില , ഉഴുന്ന്പരിപ്പ് ലേശം ( ഉഴുന്നു കൂടി കടുക് താളിക്കുമ്പോൾ ചേർത്താൽ രുചി കൂടും) ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.