20 January, 2021
തനി നാടന്‍ ചിക്കന്‍ ഫ്രൈ

ചേരുവകൾ
ചിക്കൻ – 500gm ( ബോൺ ലെസ്സ് ആണെങ്കിൽ കൂടുതൽ നല്ലത്)
മഞൾ പൊടി – 1/2 റ്റീസ്പൂൺ
ചെറിയുള്ളി -10
വറ്റൽ മുളക് – 3
കാശ്മീരി ചില്ലി – 3
കറിവേപ്പില -2 തണ്ട്
കുരുമുളക് – 7 എണ്ണം
പെരും ജീരകം -2 നുള്ള്
ഗരം മസാല -1/4 റ്റീസ്പൂൺ
ഇഞ്ചി -1 ചെറിയ കഷണം
വെള്ളുതുള്ളി -6 അല്ലി
നാരങ്ങാനീരു -1/2 റ്റീസ്പൂൺ
ഉപ്പ്, എണ്ണ -പാകത്തിനു
മല്ലി -1.5 ടീസ്പൂണ്‍
തയാറാക്കുന്നവിധം
ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ ചൂടാക്കി, മല്ലി, മുളക്,കുരുമുളക്,പെരും ജീരകം എന്നിവ ഒന്ന് ചൂടാക്കി എടുക്കുക.
ചൂടാറിയ ശെഷം , ഈ കൂട്ടും, ഇഞ്ചി,വെള്ളുതുള്ളി,ചെറിയുള്ളി, ഗരം മസാല, മഞ്ഞൾ പൊടി, നാരങ്ങാനീരു, പാകത്തിനു ഉപ്പ്, ഇതെല്ലാം കൂടി നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക
ഇനി ഈ കൂട്ട് ചിക്കനിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഇനി 1 മണികൂറിനു ശെഷം പാനിൽ കുറച്ച് എണ്ണ ചൂടാക്കി , കുറെശ്ശെ ചിക്കൻ പീസെസ് ഇട്ട് വറുത് എടുക്കുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുത്ത് എടുക്കുക.അതു ഫ്രൈക്ക് നല്ല ഒരു ഫ്ലെവർ തരും
എണ്ണ കുറച്ച് ഒഴിച്ചാൽ മതി. പിന്നെ എണ്ണ തീരുന്നെ അനുസരിച്ച് കുറെശ്ശെ ഒഴിച്ച് കൊടുത്ത് തിരിച്ചും,മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.