"> നത്തോലി വറുത്തത് | Malayali Kitchen
HomeRecipes നത്തോലി വറുത്തത്

നത്തോലി വറുത്തത്

Posted in : Recipes on by : Keerthi K J

ചേരുവകൾ

നത്തോലി – അര കിലോ
മുളക് പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
ഉലുവ പൊടി – 3 നുള്ള്
മല്ലിപൊടി – 1/4 ടീസ്പൂണ്‍
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂണ്‍
നാരങ്ങ നീര് -1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്
കറിവേപ്പില – 2 തണ്ട്

തയാറാക്കുന്നവിധം

നത്തോലി വൃത്തിയാക്കി വക്കുക. നത്തോലി ഒഴികെ ബാക്കി എല്ലാ ചേരുവകളും പേസ്റ്റ് ആകി നത്തോലി യില്‍ നന്നായി പുരട്ടി 20 മിനുട്ട് മാറ്റി വക്കുക. പാനില്‍ എണ്ണ ചൂടാക്കി നത്തോലി ഇട്ട് മൂപ്പിച് മൊരിച്ച് വറുത് കോരുക. കറിവേപ്പിലയും കൂടെ ഇട്ട് വറുക്കുക. നത്തോലി വറുത്തത് തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *