20 January, 2021
പാല് ഹല്‍വ

ചേരുവകൾ
പാൽ -2 റ്റീകപ്പ്
പഞ്ചസാര -3/4 റ്റീകപ്പ്
റവ -1/4 റ്റീകപ്പ്
നെയ്യ് -4 -5 റ്റെബിൾ സ്പൂൺ
തയാറാക്കുന്നവിധം
പാൻ അടുപ്പത്ത് വച്ച് പാൽ ചൂടാക്കുക. പാൽ ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചാസാര ചെറുതായി അലിഞ്ഞ് വരുമ്പോൾ റവ ,നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. നിർത്താതെ ഇളക്കുക.
പാനിന്റെ സൈഡിൽ നിന്നും നന്നായി വിട്ട്, കുറച്ച് തിക്ക് ആയ പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശെഷം നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം.
നന്നായി തണുത്ത ശെഷം ഇഷ്ടമുള്ള ഷെപ്പിൽ മുറിക്കാം, നട്ട്സ് വച്ച് അലങ്കരിക്കാം. കുറച്ച് ഏലക്കാ പൊടി കൂടി താല്പര്യമുള്ളവർക്ക് ചേർക്കാം. പാൽ ഹൽവ റെഡി.