21 January, 2021
വറുത്തരച്ച മീന് കറി

ചേരുവകൾ
മീൻ -1/2kg ദശകട്ടിയുള്ള മീൻ ആണു വറുത്തരച്ച് വക്കാൻ ഏറ്റവും നല്ലത്.ചൂര, അയല പോലുള്ളവ. ഞാൻ അയല മീൻ ആണു എടുത്തെ.
തേങ്ങ. -2 റ്റീകപ്പ്
ചെറീയുള്ളി -12
മഞൾപൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി – 2-3 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
മല്ലി പൊടി -2 റ്റീസ്പൂൺ
ഉലുവാ പൊടി -1/4 റ്റീസ്പൂൺ
ഇഞ്ചി അരിഞത് -1 .5 റ്റീസ്പൂൺ
വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
പച്ചമുളക് -3
കറിവേപ്പില -3 തണ്ട്
ഉപ്പ്, എണ്ണ -പാകത്തിനു
ഉലുവാ -2 നുള്ള്
കുടം പുളി -4-5 അല്ലി( കുറച്ച് വെള്ളത്തിൽ കുതിർത്ത് വക്കുക)
തയാറാക്കുന്നവിധം
തേങ്ങാ ,3 ചെറിയുള്ളി ഇവ നല്ല ചുവക്കെ വറുത്ത് എടുക്കുക.2 വറ്റൽമുളകും, ലേശം മല്ലിയും കൂടെ വേണെൽ ചേർത്ത് വറക്കാം.
ചൂടാറിയ ശെഷം നന്നായി അരച്ച് എടുക്കുക. മൺചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവാ,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
ശെഷം ചെറിയുള്ളി അരിഞത്, പച്ചമുളക് നീളത്തിൽ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ചേർത്ത് വഴറ്റുക. നന്നായി വഴന്റ് നിറം മാറി വരുമ്പോൾ മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി ,ഉലുവാപൊടി, കുരുമുളക് പൊടി ഇവ ചേർത് മൂപ്പിക്കുക.
പച്ചമണം മാറി കഴിഞ്ഞ് അരപ്പ്, പാകത്തിനു ഉപ്പ് , കുടം പുളി വെള്ളതൊട് കൂടി , പാകത്തിനു വെള്ളം ഇവ ചേർത്ത് ഇളക്കി , ഒന്ന് ചൂടായി കഴിയുമ്പോൾ മീൻ കഷണങ്ങൾ കൂടി ചേർത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.
കറി നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് 1 സ്പൂൺ പച്ചവെള്ളിച്ചെണ്ണ, 1 തണ്ട് കറിവേപ്പില കൂടി മെലെ തൂകാം.
ഇന്ന് ഉണ്ടാക്കി നാളെ കഴിക്കുന്നതായിരിക്കും ഏറ്റവും രുചികരം. അങനെ വറുത്തരച്ച മീൻ കറി തയ്യാർ. ചോറു, ചപ്പാത്തി ,ദോശ തുടങ്ങിയവയുടെ എല്ലാം കൂടെ നല്ലൊരു കൊംബിനെഷൻ ആണു ഈ വറുത്തരച്ച മീൻ കറി.