"> മുട്ട അവിയല്‍ | Malayali Kitchen
HomeRecipes മുട്ട അവിയല്‍

മുട്ട അവിയല്‍

Posted in : Recipes on by : Keerthi K J

ചേരുവകൾ

മുട്ട.- 3 ( പുഴുങ്ങി തോട് കളഞ്ഞ് വക്കുക)
തേങ്ങ -2 റ്റീകപ്പ്
പച്ചമുളക്-3-4
ചെറിയുള്ളി -4
സവാള. -2
മഞൾ പൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി -1/2 റ്റീസ്പൂൺ
മല്ലി പൊടി -3/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ. – പാകത്തിനു
കറിവേപ്പില -2 തണ്ട്

തയാറാക്കുന്നവിധം

തേങ്ങ,ചെറിയുള്ളി, പച്ചമുളക്,മഞൾ പൊടി,മുളക് പൊടി, മല്ലി പൊടി ഇവ ഒന്ന് ഒതുക്കി എടുക്കുക( ചെറുതായി ചതച്ച്)

സവാള നീളത്തിൽ കനം കുറച്ച് അരിയുക,.അടുപ്പത്ത് വച്ച്( മൺചട്ടിയിൽ ഉണ്ടാക്കിയാൽ രുചിയെറും)അരപ്പ്, സവാള അരിഞത് ,പാകത്തിനു ഉപ്പ് ,1 തണ്ട് കറിവേപ്പില ഇവ കുറച്ച് വെള്ളവും ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് തീ കത്തിച്ച് വേവിക്കുക.
സവാള ഒക്കെ നന്നായി വെന്ത് വെള്ളം ഒക്കെ വലിഞ് വന്ന് കഴിയുമ്പോൾ മുട്ട 2 പീസ് ആക്കിയൊ, 4 പീസ് ആക്കിയൊ ചേർക്കാം. മുട്ട മുറിഞ്ഞ് പോകാതെ ഇളക്കി,അരപ്പൊക്കെ നന്നായി മുട്ടയിൽ പുരണ്ട് ഇരിക്കുന്ന പരുവത്തിൽ തീ ഓഫ് ചെയ്ത്,എണ്ണ ( വെളിച്ചെണ്ണയാണു ഏറ്റവും ബെസ്റ്റ്) കറിവേപ്പില ഇവ ചെർത്ത് ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച ശെഷം ഉപയോഗിക്കാം.

പുളി വേണം ന്ന് ഉള്ളവർക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞ് ചേർക്കാവുന്നതാണു. അങ്ങനെ സ്വാദിഷ്ടമായ മുട്ട അവിയൽ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *