"> മുട്ട സിര്‍ക്ക | Malayali Kitchen
HomeRecipes മുട്ട സിര്‍ക്ക

മുട്ട സിര്‍ക്ക

Posted in : Recipes on by : Keerthi K J

ചേരുവകൾ

പച്ചരി – 2 കപ്പ്‌
ചോറ് – 1 കപ്പ്‌
മുട്ട – 2
പാൽ / തേങ്ങാപാൽ – 2 ടേബിൾ സ്പൂണ്‍
എണ്ണ – ആവിശ്യത്തിന്
പച്ചമുളക് കറിവേപ്പില – ആവിശ്യമെങ്കിൽ
ഉപ്പ് — ആവിശ്യത്തത്തിന്

തയാറാക്കുന്നവിധം

പച്ചരി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ചോറും പാലും ചേർത്ത് കട്ടിയായി നന്നായി അരച്ച് എടുക്കുക. കോഴിമുട്ട അടിച്ചതും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ഇടലി മാവിനെ പോലെ കോരി ഒഴിക്കാവുന്ന കട്ടിയിൽ മാവുണ്ടാക്കുക.

നെയ്യപ്പം ചുട്ടെടുക്കുന്നതു പോലെ എണ്ണയിൽ ഓരോ തവി കോരിയൊഴിച്ച് ചുട്ടെടുക്കുക
ഇത് കറി യോടപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് ,ആവിശ്യമെങ്കിൽ മാവിൽ പച്ചമുളകും കറിവേപ്പിലയും ചേര്ക്കാം.വെള്ളം ഒട്ടും ചേർക്കാതെ ഉണ്ടാക്കിയാൽ നല്ല മയമുള്ള മുട്ടസിർക്ക ഉണ്ടാക്കിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *