"> ബൂന്ദി ലഡ്ഡു | Malayali Kitchen
HomeRecipes ബൂന്ദി ലഡ്ഡു

ബൂന്ദി ലഡ്ഡു

Posted in : Recipes on by : Keerthi K J

ചേരുവകൾ

കടല മാവ് – 2 കപ്പ്
പഞ്ചസാര. -350 -400gm
നെയ്യ് – 3 റ്റെബിൾ സ്പൂൺ
ഏലക്കാപൊടി -1 റ്റീസ്പൂൺ
മഞൾ പൊടി – 1 റ്റീസ്പൂൺ
എണ്ണ – പാകത്തിനു
ഉപ്പ് -2 നുള്ള്
കിസ്മിസ്സ്-പാകത്തിന്

തയാറാക്കുന്നവിധം

കടല മാവു ,ഉപ്പ് , മഞൾ പൊടി (മഞ ഫൂഡ് കളർ),ഇവ ചേർത്ത് ഇഡലി മാവിന്റെ അയവിൽ വെള്ളം ചേർത്ത് കലക്കി വക്കുക. പാനിൽ എണ്ണ ചൂടാക്കി അരിപ്പ തവി എണ്ണയുടെ മേലെ പിടിച്ച് അതിലൂടെ മാവ് ഒഴിച്ച് ബൂന്ദി വറുത്ത് കോരുക.
പാൻ അടുപ്പത് വച്ച് പഞ്ചസാര കുറച്ച് വെള്ളം ചേർത്ത് പാനി ഉണ്ടാക്കുക. അതിലെക്ക് ഏലക്കാ പൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കുക.പാനി നൂൽ പരുവം ആകണം.ശെഷം തീ ഓഫ് ചെയ്യാം
ഇനി ബൂന്ദി ഇതിലെക്ക് ഇട്ട് ഇളക്കുക . 3-5 മിനുറ്റ് ശെഷം കയ്യിൽ കുറച്ച് നെയ്യ് തടവി ചെറു ചൂടൊടെ തന്നെ ഉരുട്ടുക. മെലെ കിസ്മിസ് വച്ച് അലങ്കരിക്കാം.

ഇനി ഉരുണ്ട് കിട്ടുന്നിലെങ്കിൽ കുറച്ച് ബൂന്ദി അരച്ച് പേസ്റ്റ് ആക്കി ചേർതാൽ മതിയാകും.അപ്പൊ നന്നായി ഉരുട്ടി എടുക്കാൻ പറ്റും.സാധാരണ ഇങ്ങനെ ചെയ്യാതെ തന്നെ ഉരുട്ടി എടുക്കാൻ പറ്റുന്നതാണു

Leave a Reply

Your email address will not be published. Required fields are marked *