24 January, 2021
മത്തി കൂര്‍ക്ക കറി

ചേരുവകൾ
മത്തി :4 എണ്ണം
കൂർക്ക :200 ഗ്രാം
കാശ്മീരി മുളക് പൊടി :4 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി :1/2 ടേബിൾ സ്പൂണ്‍
മല്ലി പൊടി :1 ടേബിൾ സ്പൂണ്‍
പെരുംജീരകം പൊടി :1ടേബിൾ സ്പൂണ്‍
ചുകന്നുള്ളി :1 കപ്പ് (നെടുകെ പിളർന്നത് )
പച്ചമുളക് :4 എണ്ണം
തക്കാളി :1 (6 പീസ് ആക്കിയത്)
കുടം പുളി :2 പീസ് (കുറച്ചു വെള്ളത്തിൽ കുതിർത്ത് വയ്ക്കുക )
ഉലുവ :1/2 ടീസ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
വെളുത്തുള്ളി :1 തുടം
ഇഞ്ചി :1 വലിയ കഷണം
ചൂട് വെള്ളം :ആവശ്യത്തിന്
വേപ്പില :2 തണ്ട്
നാളികേരപ്പാൽ :2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ :താളിക്കാൻ ആവശ്യത്തിനു
ഉപ്പ് :ആവശ്യത്തിനു
തയാറാക്കുന്നവിധം
ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക ..വേപ്പിലയും ചുകന്നുള്ളിയും പച്ചമുളകും ചേർത്ത് നല്ല പോലെ വഴറ്റുക . ലൈറ്റ് ബ്രൌണ്‍ കളർ ആയതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക .
പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. അതിന് ശേഷം തക്കാളിയും ചൂടുവെള്ളവും ചേർക്കുക.
കുടം പുളി ചേർക്കുക .അതിനു ശേഷം കൂർക്ക മിക്സ് ചെയ്യുക.
തിളച്ചതിനു ശേഷം മത്തി ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക. കറി കുറുകി വെളിച്ചെണ്ണ മുകളിൽ തെളിഞ്ഞു വന്നാൽ നാളികേരപ്പാൽ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക .ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ മുകളിൽ തൂകിയതിനു ശേഷം അടച്ചു വക്കുക