24 January, 2021
ഫ്രൈഡ് ഐസ്ക്രീം

ചേരുവകൾ
വാനില ഐസ് ക്രീം -1 കപ്പ്
ഉണക്കിയ നാളികേര പീര -1 കപ്പ്
ഡ്രൈ നട്സ് പൊടിച്ചത് -2 ടേബിൾ സ്പൂണ്
കോണ് ഫ്ല്യ്ക്സ്/ കുക്കീസ് / ബിസ്കറ്റ്.ഏതെങ്കിലും ഒന്ന് പൊടിച്ചത് -1കപ്പ്
മുട്ട -1 എണ്ണം
തേൻ -1 ടേബിൾ സ്പൂണ്
ഓയിൽ – വറുക്കാൻ അവശ്യമായത്
തയാറാക്കുന്നവിധം
ഫ്രീസറിൽ വച്ച് നല്ല പോലെ കട്ടിയാക്കിയ ഐസ് ക്രീം ഉരുളയാക്കുക. അതിനു ശേഷം നളികേരപീരയിൽ ഉരുട്ടിയെടുക്കുക. ബീറ്റ് ചെയ്തു വച്ച മുട്ടയിൽ മുക്കുക. പൊടിച്ചു വച്ച നട്സിൽ മുക്കിയെടുക്കുക. വീണ്ടും പീരയിൽ മുക്കിയെടുക്കുക
മുട്ടയിൽ മുക്കിയെടുതത്തിനു ശേഷം കുക്കീസ് പൊടിയിൽ മുക്കിയെടുക്കുക. മുട്ടയിൽ മുക്കി ഒന്നുകൂടി കുക്കീസ് പൊടിയിൽ മുക്കിയെടുക്കുക. ഏകദേശം 1 മണിക്കൂർ ഫ്രീസറിൽ വക്കുക. ഓയിൽ നല്ലത് പോലെ ചൂടായതിനു ശേഷം മാത്രം ഫ്രൈ ചെയ്തെടുക്കുക. സെർവിങ്ങ് ബൌളിലേക്ക് മാറ്റിയതിനു ശേഷം തേൻ ഒഴിച്ച് സെർവ് ചെയ്യാം.