"> Spinach Pan Cake | Malayali Kitchen
HomeRecipes Spinach Pan Cake

Spinach Pan Cake

Posted in : Recipes on by : Keerthi K J

ചേരുവകൾ

പാലക് -1 കെട്ട്
സവോള -1 (ചെറുതായി അരിഞ്ഞത് )
പച്ച മുളക് -1 എണ്ണം അരിഞ്ഞത് )
ജീരകം പൊടിച്ചത് -1 ടീസ്പൂണ്‍
ഗോതമ്പ്‌ പൊടി -1 കപ്പ്‌
മുട്ട -1 എണ്ണം
തേങ്ങാ പാൽ -1 കപ്പ്‌
നെയ്യ് -2 ടേബിൾ സ്പൂണ്‍
ബേക്കിംഗ് പൌഡർ -1/2 ടീസ്പൂണ്‍
ബേക്കിംഗ് സോഡ -1/2 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം

പാലക് ചെറുതായി അരിയുക. ഒരു ബൌളിൽ ഗോതമ്പ്‌ പൊടി,ബേക്കിംഗ് പൌഡർ,ബേക്കിംഗ് സോഡ,നല്ല ജീരകം പൊടിച്ചത്,ഉപ്പ് എന്നിവ നല്ല പോലെ മിക്സ്‌ ചെയ്യുക. മുട്ട,തേങ്ങാ പാൽ,നെയ്യ് എന്നിവയും ചേർത്ത് (മാവ് അധികം ലൂസ് ആകരുത് )നല്ല പോലെ മിക്സ്‌ ചെയ്ത് വയ്ക്കുക. അതിലോട്ട് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ,സവോള ,പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്യുക.

പാൻ ചൂടാക്കി അതിലോട്ടു അല്പം നെയ്യ് തൂകി ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ച് ചെറു ചൂടിൽ വേവിക്കുക .(മാവ് പാനിൽ ഒഴിച്ച് പരത്തരുത് ). ബ്രൌണ്‍ കളർ ആയതിനു ശേഷം തിരിച്ചിട്ട് വീണ്ടും അടച്ചു വച്ച് വേവിക്കുക. ഇങ്ങിനെ നാലോ അഞ്ചു പാൻ കേക്ക് തയ്യാറാക്കാം

Leave a Reply

Your email address will not be published. Required fields are marked *