24 January, 2021
വെജിറ്റബിള് പുലാവ്

ചേരുവകൾ
ബസ്മതി അരി -1.5 റ്റീകപ്പ്
സവാള -2
പച്ചമുളക് -3
ക്യാരറ്റ് -2 ( ചെറുത്)
ബീൻസ് – 7
ഫ്രൊസൻ ഗ്രീൻപീസ് – 1/2 റ്റീകപ്പ് ( നിർബന്ധമില്ല)
ഉരുള കിഴങ്ങ് -1 (ചെറുത്)
ഇഞ്ചി – വെള്ളുതുള്ളി പേസ്റ്റ് – 1 റ്റീസ്പൂൺ (ചിലരു ചേർക്കാറില്ല)
കുരുമുളക് പൊടി -3/4 റ്റീസ്പൂൺ
മഞൾ പൊടി – 1/4 റ്റീസ്പൂൺ( നിർബന്ധമില്ല)
നെയ്യ്/ എണ്ണ – പാകത്തിനു
ഉപ്പ് – പാകത്തിനു
കറുവ പട്ട – 2 പീസ്
ഗ്രാമ്പൂ -3
ഏലക്ക -2
പെരുംജീരകം – 2 നുള്ള്
കശുവണ്ടി പരിപ്പ്,കിസ്മിസ്സ് -കുറച്ച്
മല്ലിയില ( നിർബന്ധമില്ല)- കുറച്ച്
തയാറാക്കുന്നവിധം
അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക.സവാള നീളത്തിൽ അരിഞും, ക്യാരറ്റ്,ബീൻസ്,ഉരുളകിഴങ്ങ്,പച്ചമുളക് ഇവ ചെറുതായി അരിഞും എടുക്കുക.
പാനിൽ എണ്ണ/,നെയ്യ് ചൂടാക്കി കറുവ പട്ട, ഗ്രാമ്പൂ, പെരുംജീരകം, ഏലക്കാ ഇവ ചേർത്ത് മൂപ്പിക്
ശെഷം സവാള, പച്ചമുളക് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.
നന്നായി വഴന്റ ശെഷം ,ക്യാരറ്റ്, ബീൻസ്, ഉരുളകിഴങ്ങ്, ഫ്രൊസൻ പീസ് ഇവ ഒരൊന്നായി ചേർത്ത് വഴറ്റുക.
വഴന്റ് വരുമ്പോൾ മഞൾ പൊടി,കുരുമുളക് പൊടി ,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റി ഊറ്റി വച്ചിരിക്കുന്ന അരി കൂടി ചേർത്ത് നന്നായി വഴറ്റുക.കുറച്ച് നെയ്യ്/ എണ്ണ കൂടി ഇപ്പൊൾ ചേർക്കാം ,അപ്പൊൾ അരി നന്നായി വറുത്ത പൊലെ ആകും.ഞാൻ അണ്ടി പരിപ്പും ,കിസ്മിസ്സും ഇപ്പൊൾ തന്നെ ചേർത്തു,അങ്ങനെ അല്ലാതെ വേറെ നെയ്യിൽ വറുത്ത് അരി വെന്ത ശെഷവും ചേർക്കാം.(ഇഷ്ടമുള്ളവർക്ക് കുറച്ച് ഗരം മസാല കൂടെ ചേർക്കാം.)
1.5 റ്റീകപ്പ് അരിക്ക് 3 റ്റീകപ്പ് വെള്ളം തിളപ്പിച്ച് വക്കുക. അരിയും,പച്ചകറിയും , മസാലയും നന്നായി വഴന്റ ശെഷം തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി അടച്ച് വച്ച് വേവിച്ച് എടുക്കുക.നന്നായി വെന്ത ശെഷം ,1 റ്റീസ്പൂൺ നെയ്യ്, ലെശം മല്ലിയില ഇവ മെലെ തൂകി ഇളക്കി ഉപയോഗിക്കാം.
സ്വാദിഷ്ടമായ വെജിറ്റബിൾ പുലാവ് തയ്യാർ… കൂടെ നോൺ വെജ് കറികളൊ, വെജ് കുറുമയൊ, സാലഡൊ, ഒക്കെ കൂട്ടി കഴിക്കാവുന്നതാണു.