"> അയല വറുത്തത് | Malayali Kitchen
HomeRecipes അയല വറുത്തത്

അയല വറുത്തത്

Posted in : Recipes on by : Keerthi K J

ചേരുവകൾ

അയല -10 -12 കഷണം(വരഞു വക്കുക)
മഞ്ഞൾ പൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി -2-3 റ്റീസ്പൂൺ
മല്ലി പൊടി -1 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
ഉലുവാ പൊടി -1/4 റ്റീസ്പൂൺ
ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
ചെറിയുള്ളി – 10 എണ്ണം ( അരച്ച് പേസ്റ്റ് ആക്കി എടുക്കുക ,ഇത് നിർബന്ധമില്ല)
ഉപ്പ്,എണ്ണ. – പാകത്തിനു
നാരങ്ങാനീരു -1 റ്റീസ്പൂൺ
കറിവേപ്പില-2 തണ്ട്

തയാറാക്കുന്നവിധം

എല്ലാ പൊടികളും, പാകത്തിനു ഉപ്പും, നാരങ്ങാനീരും ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും, ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.

ഈ പേസ്റ്റ് അയല കഷണങ്ങളിൽ നന്നായി പുരട്ടി 30 മിനുറ്റ് വക്കുക. ഫ്രിഡ്ജിൽ വക്കുകയൊ ,പുറത്തു വക്കുകയൊ ചെയ്യാം.

ശേഷം പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ ഇട്ട് മൊരീച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുക്കുക.അതു മീൻ ഫ്രൈക്ക് നല്ലൊരു ഫ്ലെവർ തരും

അയല ഫ്രൈ തയ്യാർ.ഇതു കുറച്ച് കൂടി ലളിതമായി മേൽ പറഞ്ഞ പൊടികളും, നാരങ്ങാനീരും പേസ്റ്റ് ആക്കി അയല കഷണങ്ങളിൽ പുരട്ടി വറുത്തും ഉണ്ടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *