25 January, 2021
ഉള്ളി വട

ചേരുവകൾ
കടല പൊടി – 2 കപ്പ്
സവാള – 3 -4
പച്ചമുളക് -3
ഇഞ്ചി അരിഞത്- 1 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി – 1/2 റ്റീസ്പൂൺ
കായ പൊടി -2 നുള്ള്
ഉപ്പ് – പാകത്തിനു
എണ്ണ – വറുക്കാൻ പാകത്തിനു
തയാറാക്കുന്നവിധം
കടല മാവു പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡലി മാവിന്റെ അയവിലൊ അല്ലെങ്കിൽ കുറച്ച് കൂടി തിക്ക് ആയിട്ടൊ കലക്കുക
ശെഷം നീളത്തിൽ അരിഞ്ഞ സവാള, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി അരിഞത്, ഇഷ്ടമുള്ളവർക്ക് 1 തണ്ട് കറിവേപ്പില എന്നിവ കൂടി ചേർക്കാം.ഇവ കൂടി കലക്കിയ മാവിലെക്ക് ചേർത് നന്നായി മിക്സ് ചെയ്യുക.
30 -45 മിനുറ്റ് ഇത് മാറ്റി വക്കുക. പാനിൽ എണ്ണ ചൂടാക്കി കുറശെ മാവു സ്പൂൺ കൊണ്ടൊ , കൈ കൊണ്ടൊ കൊരി ഒഴിച്ച് മൂക്കുമ്പോൾ വറുത്ത് കോരുക. ചൂടൊടെ ചായയുടെ കൂടെ കഴിക്കാം.ഉള്ളി വട തയ്യാർ