"> ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് | Malayali Kitchen
HomeRecipes ചോക്ലേറ്റ് മില്‍ക്ക് ഷേക്ക്

ചോക്ലേറ്റ് മില്‍ക്ക് ഷേക്ക്

Posted in : Recipes on by : Keerthi K J

ചേരുവകൾ

പാൽ. -1/2 ലിറ്റർ
കൊകൊ പൗഡർ – 4 റ്റെബിൾ സ്പൂൺ (കൊകൊ പൗഡർ ഇല്ലെങ്കിൽ കടയിൽ പ്ലയിൻ ചോക്ലെറ്റ് ബാർ വാങ്ങാൻ കിട്ടും അതായാലും മതി. ഇനി അതുമല്ലെങ്കിൽ ഡയറി മിൽക്ക് ചോക്ലെറ്റ് ആയാലും മതി. ചോക്ലെറ്റ് ബാർ ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കി ഒന്ന് ഉരുക്കി എടുക്കണം)
പഞ്ചസാര.- 4 റ്റെബിൾ സ്പൂൺ (മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം.)
ചോക്ലെറ്റ് ഹൊർലിക്ക്സ്/ബൂസ്റ്റ്/ ബോൺ വിറ്റ ഏതെല്ലും ഒന്ന് -2 സ്പൂൺ
നട്ട്സ്,ചെറീസ്, ടൂട്ടി- ഫ്രൂട്ടി, – 3 സ്പൂൺ
ഐസ് ക്രീം ( ചോക്ലെറ്റ്,വാനില ഏതെല്ലും ) – 1 സ്കൂപ്പ്

തയാറാക്കുന്നവിധം

പാൽ തിളപ്പിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് കുറച്ച് കട്ടി ആക്കി എടുക്കുക. തിളപ്പിക്കാതെയും എടുക്കാം. മിക്സിയിൽ പകുതി പാൽ, കൊകൊ പൗഡർ ( ഉരുക്കിയ ചോക്ലെറ്റ്) പഞ്ചസാര എന്നിവ നന്നായി അടിക്കുക. ശേഷം മിക്സി തുറന്ന് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക.

ഇനി ഗ്ലാസ്സിൽ സെറ്റ് ചെയ്യാം.നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി- ഫ്രൂട്ടി ,കുറച്ച് ബൂസ്റ്റ് എന്നിവ ഇട്ട ശെഷം അതിന്റെ മുകളിലെക്ക് ഷേക്ക് ഒഴിക്കുക. ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം ആകുമ്പോൾ നിർത്തി അതിന്റെ മുകളിൽ ഐസ്ക്രീം, ബാക്കി നട്ട്സ്,ടൂട്ടി- ഫ്രൂട്ടി,ബൂസ്റ്റ് ചെറി എന്നിവ വിതറാം.2 വലിയ ഗ്ലാസ്സ് ഇതരതിൽ ഉണ്ടാക്കാം. ശെഷം ഗ്ലാസ്സ് എടുത്തൊ എന്നിട്ട് ഒറ്റ തട്ട് അങ്ങ് തട്ടിക്കൊ..ചോക്ലെറ്റ് മിൽക്ക് ഷെക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *