"> മാംബഴ പുളിശ്ശേരി | Malayali Kitchen
HomeRecipes മാംബഴ പുളിശ്ശേരി

മാംബഴ പുളിശ്ശേരി

Posted in : Recipes on by : Keerthi K J

ചേരുവകൾ

മാംബഴം -4 എണ്ണം
തേങ. -1/2 മുറി
പച്ചമുളക് -4 എണ്ണം
ജീരകം -2 നുള്ള്
മഞ്ഞള്‍പൊടി-1/2 ടീസ്പൂണ്‍
മുളകുപൊടി (optional)-1/2 റ്റീസ്പൂൺ
ഉലുവ പൊടി -1/2 റ്റീസ്പൂൺ
കുരുമുളകു പൊടി-2 നുള്ള്
തൈരു -2.5 റ്റീകപ്പ്
വറ്റൽ മുളക് -3
കറിവേപ്പില. -2 തണ്ട്
കടുക്,ഉപ്പ്,എണ്ണ -പാകതിനു
ഉലുവ. -2 നുള്ള്

തയാറാക്കുന്നവിധം

മാംബഴം തൊലി കളഞു കൈ കൊണ്ട് നന്നായി ഉടക്കുക.മാംബഴം അരിഞും ചേർക്കാം.ഉടച്ച് ചേർക്കുംബൊൾ പഴചാറ് നന്നായി ഇറങും.രുചിയും കൂടും. ഉടച്ച മാംബഴതിലെക്കു,2 പച്ചമുളകു നീളതിൽ അരിഞതും,മഞൾ പൊടി,മുളക് പൊടി,എന്നിവയും കുറച്ച് വെള്ളവും ചേർത് വേവിക്കുക.

തേങ,ജീരകം,പച്ചമുളക് ,ഇവ നന്നായി അരച്ചെടുക്കുക. മാംബഴം വെന്തു വരുംബൊൾ അരപ്പും കൂടി ചെർതു ഇളക്കി,പാകതിനു ഉപ്പും ചെർത് തിള വരുന്ന വരെ വെവിക്കുക. ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചെർത് ഇളക്കി ഉടൻ തീ അണക്കുക.

മേലെ ഉലുവാപൊടി,കുരുമുളക് പൊടി ഇവ തൂകുക.നല്ല രുചിക്കും മണതിനും ആണു ഇത്. പാനിൽ എണ്ണ ചൂടാക്കി കടുക്, ഉണക്ക മുളക്, കറിവേപ്പില, ഉലുവ(optional)ഇവ താളിച്ച് പുളിശ്ശെരിയിലെക്കു ചെർത് ഉപയൊഗിക്കാം.രുചിയെറും മാംബഴ പുളിശ്ശെരി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *